ഹോർമുസിലെ മൈനുകൾ റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് നീക്കിയെന്ന് അമേരിക്ക; അസാധ്യമെന്ന് ഇറാൻ


ടെഹ്റാൻ: നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന ഹോർമുസ് കടലിടുക്കിൽ  ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കംചെയ്തതായി റിപ്പോർട്ട്. ദൗത്യവിവരം പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യു.എസ്. സൈന്യവും  സ്ഥിരീകരിച്ചു. ഫെബ്രുവരി ആക്രമണത്തിനുപിന്നാലെ, ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കടൽ അതിർത്തികളിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിരുന്നു.  ഏകദേശം 80-ഓളം മൈനുകൾ ഇത്തരത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ വിവരം. ഇത് ചരക്കുകപ്പലുകളുടെ ഗതാഗതത്തെ പൂർണമായും തടസ്സപ്പെടുത്തിയിരുന്നു.

കടലിന്റെ അടിത്തട്ടിലുള്ള മൈനുകൾ നാവികസേനയുടെ ‘കോമൺ അൺക്രൂഡ് സർഫേസ് വെസൽ’ (സി.യു.എസ്.വി.) പോലെയുള്ള റോബോട്ട് ബോട്ടുകളും സോണാർ സംവിധാനങ്ങളും ഉപയോഗിച്ച് മൈൻ നീക്കൽ ദൗത്യം രാത്രികാലങ്ങളിലാണ് യു.എസ്. സേന  നടത്തിയത്. നാവികസേനയുടെ മുങ്ങൽവിദഗ്‌ധർ ഹൈ-റെസല്യൂഷൻ ക്യാമറകളുടെ സഹായത്തോടെ കണ്ടെത്തുന്ന മൈനുകൾക്ക് സമീപം  നേരിട്ടെത്തി സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച് തകർക്കുകയായിരുന്നു.

അതേ സമയം, പുതിയ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാൻ ബോട്ടുകളെ ഉടനടി തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, തങ്ങൾ സ്ഥാപിച്ച മൈനുകളുടെ കൃത്യമായ സ്ഥാനം ഇറാനല്ലാതെ മറ്റാർക്കും അറിയില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി.

US claims mines in Hormuz were removed using robot boats; Iran calls it impossible.

More Stories from this section

family-dental
witywide