ഇതാ കരുത്തിൻ്റെ തമ്പുരാക്കന്മാർ ! ഷിക്കാഗോ അന്താരാഷ്ട്ര വടംവലിയിൽ കാനഡ ഗ്ലാഡിയേറ്റേഴ്സ് ചാമ്പ്യന്മാർ, ഇഞ്ചോടിഞ്ച് പൊരുതി തോറ്റ് കോട്ടയം ബ്രദേഴ്സ് കാനഡ

ഷിക്കാഗോ: ഒടുവിലിതാ ആ നിമിഷം…മാസങ്ങൾ നീണ്ട പരിശീലനങ്ങളുടെയും ത്യാഗങ്ങളുടെയും പോരാട്ടവീര്യം നിറഞ്ഞ ആ നിമിഷം… ഷിക്കാഗോ മാത്രമല്ല, ലോകമെമ്പാടുമുള്ള വടംവലി പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ച ചരിത്ര നിമിഷം…

കണ്ണീരും ചോരയും വിയർപ്പും ഒഴുക്കി കെട്ടിപ്പടുത്ത പ്രതിരോധക്കോട്ടകൾ തകർത്തുതരിപ്പണമാക്കി, ഷിക്കാഗോയുടെ മണ്ണിൽ നടന്ന സോഷ്യൽ ക്ലബ്ബിൻ്റെ 12ാമത് അന്താരാഷ്‌ട്ര വടംവലി മത്സരത്തിൽ സ്റ്റീഫൻ കിഴക്കേക്കുറ്റ് സ്പോൺസർ ചെയ്ത കാനഡ ഗ്ലാഡിയേറ്റേഴ്സ് ആ വിജയക്കയർ നെഞ്ചോട് ചേർത്തുപിടിച്ചു. ഫൈനൽ പോരാട്ടത്തിൽ സിറിയക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്ത ശക്തരായ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂവിനെ നിഷ്പ്രഭമാക്കിയാണ് ഗ്ലാഡിയേറ്റേഴ്സ് വിജയകിരീടം ചൂടിയത്.

ആവേശം വാനോളമുയർന്ന കലാശപ്പോരിൽ ഇരു ടീമുകളും സർവ്വശക്തിയുമെടുത്ത് പോരാടിയെങ്കിലും, കൃത്യമായ തന്ത്രങ്ങളിലൂടെയും കരുത്തിലൂടെയും കാനഡ ഗ്ലാഡിയേറ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു. അന്താരാഷ്ട്ര വടംവലി വേദിയിൽ കാനഡ ഗ്ലാഡിയേറ്റേഴ്സിന്റെ കരുത്തുറ്റ സാന്നിധ്യം ഒരിക്കൽക്കൂടി തെളിയിക്കുന്നതായി ഈ വിജയം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാന ജേതാക്കൾക്ക് 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ലഭിക്കും. കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂവിന് രണ്ടാം സമ്മാനമായി 5,555 ഡോളറും ജോയി മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും സ്വന്തമാക്കാം.

Canada Gladiators are champions at the Chicago International Tug of War.

More Stories from this section

family-dental
witywide