
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള നിർണായക നീക്കങ്ങൾക്ക് ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ തുടക്കമായി. ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക ചർച്ചകളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. നിലവിലെ തർക്കങ്ങൾ പരിഹരിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇരു വിഭാഗത്തിന്റെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സുപ്രധാന നീക്കം.
അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികൾ ദോഹയിൽ എത്തിയിട്ടുണ്ടെങ്കിലും ഇരു വിഭാഗവും തമ്മിൽ ഇപ്പോൾ നേരിട്ടുള്ള ചർച്ചകൾ ഉണ്ടാകില്ലെന്ന് ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥർ മുഖേന മാത്രമായിരിക്കും ഈ ഘട്ടത്തിൽ ചർച്ചകൾ പുരോഗമിക്കുക. ഈ സാങ്കേതിക ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമേ നേതാക്കൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളുടെ സാധ്യത തേടുകയുള്ളൂവെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ നേരിട്ടുള്ള ചർച്ചകളിലേക്ക് കടക്കാൻ കൂടുതൽ സമയമെടുത്തേക്കുമെന്നുമാണ് ഖത്തർ നൽകുന്ന സൂചന.
US-Iran Technical Talks Begin in Doha Under Qatar’s Mediation; Direct Dialogue Postponed















