പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ: ഇറാനിൽ വൻ സ്ഫോടന ശബ്ദങ്ങൾ; കരമാർഗ്ഗമുള്ള വിതരണ ശൃംഖലകൾ തടയാൻ യുഎസ് നീക്കം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധഭീതി ഉയർത്തി ഇറാനിലെ വിവിധ പ്രദേശങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന ആണ് വാർത്ത പുറത്തുവിട്ടത്. തന്ത്രപ്രധാന ദ്വീപായ ഖേഷ്മം, ജാസ്ക്, സിരിക്, തീരദേശ നഗരമായ ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലാണ് സ്ഫോടനത്തിന് സമാനമായ വലിയ ശബ്ദങ്ങൾ കേട്ടത്. അതേസമയം, ഇതൊരു ബാഹ്യ ആക്രമണമാണെന്ന് സ്ഥിരീകരിക്കാൻ വാർത്താ ഏജൻസി തയ്യാറായിട്ടില്ല.

പുതിയൊരു യുദ്ധസാഹചര്യത്തെ നേരിടാൻ രാജ്യം സജ്ജമാണെന്ന് വ്യക്തമാക്കുന്ന ഇറാന്റെ സൈനികാഭ്യാസ പ്രകടനങ്ങളോ മിസൈൽ പരീക്ഷണങ്ങളോ ആകാം ഇതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ഈ പ്രദേശങ്ങളിൽ ആക്രമണമുണ്ടായതായി അമേരിക്കയോ ഇറാനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, മേഖലയിലൂടെയുള്ള കരമാർഗ്ഗമുള്ള വിതരണ ശൃംഖലകൾ തടയാൻ യുഎസ് ശക്തമായ നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം.

അതിനിടെ, മേഖലയിലെ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുകയാണ്. ഇറാനിയൻ കപ്പലുകൾക്ക് നേരെ യുഎസ് ആക്രമണം നടത്തുന്നതും, ഇതിന് മറുപടിയായി അന്താരാഷ്ട്ര കപ്പൽ ചാലുകളിലെ യുഎസ് അനുകൂല കപ്പലുകൾ ഇറാൻ നേരിട്ടോ അല്ലാതെയോ തടയുന്നതും മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇരുവിഭാഗവും തമ്മിൽ തുടരുന്ന ഈ പരസ്പര തിരിച്ചടികൾ ഒരു പൂർണ്ണ യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

West Asia on the brink of war once again: Loud explosions heard in Iran; US moves to disrupt overland supply chains.

More Stories from this section

family-dental
witywide