യുഎസിൽ തൊഴിൽ വളർച്ചയിൽ വൻ ഇടിവ്; തൊഴിലില്ലായ്മ 4.2 ശതമാനമായി

യുഎസിൽ സെപ്റ്റംബറിൽ തൊഴിൽ വളർച്ച പ്രതീക്ഷിച്ചതിലും കുത്തനെ കുറഞ്ഞുവെന്ന് കണക്കുകൾ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തൊഴിൽ കണക്കുകളും താഴേക്ക് ആയതോടെ ഒക്ടോബറിൽ പലിശനിരക്ക് ഉയർത്താനുള്ള ഫെഡറൽ റിസർവിന്റെ സാധ്യതയും മങ്ങി. വെള്ളിയാഴ്ച പുറത്തുവിട്ട തൊഴിൽ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റിലെ 4.1 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി ഉയർന്നു. കൂടുതൽ ആളുകൾ തൊഴിൽ വിപണിയിലേക്ക് എത്തിയതാണ് ഇതിന് പ്രധാന കാരണം.

സെപ്റ്റംബറിൽ നോൺ-ഫാം മേഖലയിൽ 29,000 തൊഴിലുകൾ മാത്രമാണ് വർധിച്ചത്. ഓഗസ്റ്റിലെ തൊഴിൽ വർധന 1.62 ലക്ഷത്തിൽ നിന്ന് 1.33 ലക്ഷമായും ജൂലൈയിലെ കണക്ക് 10,000 തൊഴിൽ നഷ്ടത്തിലേക്കും തിരുത്തി. ഇതോടെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നേരത്തെ കണക്കാക്കിയതിനെക്കാൾ 60,000 തൊഴിൽ കുറവാണ് സൃഷ്ടിക്കപ്പെട്ടത്. തൊഴിൽ വളർച്ചയിലെ ഇടിവ് തൊഴിൽ വിപണിയിൽ പെട്ടെന്നുണ്ടായ തകർച്ചയെ സൂചിപ്പിക്കുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

സെപ്റ്റംബറിൽ ലേബർ ഡേ അവധി വൈകിയെത്തിയത് തൊഴിൽ കണക്കുകളെ ബാധിച്ചിരിക്കാമെന്നും വ്യാപകമായ പിരിച്ചുവിടലുകൾ വർധിച്ചതിന്റെ സൂചനകളില്ലെന്നും സാമ്പത്തിക വിദഗ്ധർ പറഞ്ഞു. തൊഴിൽ വിപണിയിൽ ‘കുറഞ്ഞ നിയമനം, കുറഞ്ഞ പിരിച്ചുവിടൽ’ എന്ന നിലയിൽ തുടരുകയാണെന്നും പണപ്പെരുപ്പമാണ് ഫെഡറൽ റിസർവിന്റെ പ്രധാന പരിഗണനയെന്നും വിദഗ്ധർ വ്യക്തമാക്കി.

അതേസമയം, ആരോഗ്യ മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിൽ വർധിച്ചത്. സെപ്റ്റംബറിൽ 17,000 പുതിയ തൊഴിലുകൾ ഈ മേഖലയിൽ സൃഷ്ടിച്ചു. നിർമാണ മേഖലയിൽ 11,000ഉം ഉൽപ്പാദന മേഖലയിൽ 9,000ഉം തൊഴിൽ വർധിച്ചപ്പോൾ സാമ്പത്തിക മേഖലയിലെ തൊഴിൽ 7,000 കുറഞ്ഞു. തൊഴിൽ വളർച്ച മന്ദഗതിയിലായെങ്കിലും ശരാശരി പ്രതിവാര ജോലി സമയം 34.4 മണിക്കൂറായി മാറ്റമില്ലാതെ തുടരുകയാണ്. ഉയർന്ന ഇന്ധനവില, വിതരണ ശൃംഖലയിലെ സമ്മർദം, തുടരുന്ന താരിഫുകൾ എന്നിവ ഈ വർഷം അവസാനത്തോടെയും 2027ലും യുഎസ് തൊഴിൽ വിപണിയിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

US job growth slowed more than expected in September and the nonfarm payrolls count for the prior two months was revised sharply lower

Also Read

More Stories from this section

family-dental
witywide