ഒമാൻ തീരത്ത് ഇന്ത്യൻ പായ്ക്കപ്പൽ മുങ്ങി അപകടം; അമേരിക്കൻ നാവികസേനയുടെ സമയോചിത ഇടപെടലിൽ 14 ഇന്ത്യൻ നാവികരും സുരക്ഷിതർ

ഒമാൻ തീരത്ത് റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെ വച്ച് എഞ്ചിൻ തകരാറിനെ തുടർന്ന് ‘എംഎസ്‍വി വിരാട് 1’ എന്ന ഇന്ത്യൻ പായ്ക്കപ്പൽ ആഴക്കടലിൽ മുങ്ങിത്താണു. കപ്പൽ അപകടത്തിൽപ്പെട്ട വിവരവും കൃത്യമായ സ്ഥാനവും അമേരിക്കൻ നാവികസേനയാണ് ഇന്ത്യൻ അധികൃതരെ അടിയന്തരമായി അറിയിച്ചത്. വിവരമറിഞ്ഞ ഉടൻ തന്നെ അമേരിക്കൻ നാവികസേനയുടെ പി-8 നിരീക്ഷണ വിമാനം അപകടസ്ഥലത്തേക്ക് കുതിക്കുകയും കടലിൽ അകപ്പെട്ട ജീവനക്കാർക്കായി ലൈഫ് റാഫ്റ്റുകൾ താഴേക്കിട്ടു നൽകുകയും ചെയ്തു. യുഎസ് നേവി നൽകിയ അടിയന്തര സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും ഒമാനിലെ ഇന്ത്യൻ എംബസിയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ അതിവേഗം ഏകോപിപ്പിച്ചു.

അമേരിക്കൻ സേനയുടെ നിർദ്ദേശാനുസരണം സമീപത്തുണ്ടായിരുന്ന ‘മർച്ചന്റ് വെസൽ ജബൽ അലി 9’ എന്ന ചരക്കുകപ്പലും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥലത്ത് എത്തിച്ചേർന്നു. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ പായ്ക്കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി ലൈഫ് റാഫ്റ്റുകളിലേക്ക് മാറ്റാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. അപകടത്തിൽപ്പെട്ട എല്ലാ ഇന്ത്യക്കാരും നിലവിൽ പൂർണ്ണ സുരക്ഷിതരാണെന്നും അവരെ തീരത്തെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഒമാനിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

US Navy Alerts Indian Authorities as Cargo Vessel Sinks Off Oman Coast; All 14 Indian Crew Members Rescued

More Stories from this section

family-dental
witywide