ട്രംപിന്റെ ദൂതൻ കുഷ്നർ ഇസ്രയേലിൽ; ഗാസ സമാധാന പദ്ധതിയിൽ നെതന്യാഹുവുമായി ചർച്ച ഇന്ന്

ടെൽ അവീവ്: ഗാസയിലെ സമാധാന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസുമായി അപൂർവ ചർച്ച നടത്തിയതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദൂതൻ ജരേഡ് കുഷ്നർ ഇസ്രയേലിലെത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കുഷ്നർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഗാസയിൽ വെടിനിർത്തൽ തുടരുന്നതിനും ട്രംപിന്റെ 15 ഇന സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കുഷ്നർ ഈ നീക്കം നടത്തുന്നത്. ഞായറാഴ്ച ഈജിപ്തിലെ എൽ അലമെയ്നിൽ ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യയുമായി കുഷ്നർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

ചർച്ചയിൽ ട്രംപിന്റെ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ റോഡ്‌മാപ്പ് അംഗീകരിക്കുന്നതായി ഹമാസ് വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇസ്രയേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുകയും വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കുകയും വേണമെന്നാണ് ഹമാസിന്റെ ആവശ്യം.ഗാസയുടെ ഭരണ ചുമതലകൾ ഭാവിയിൽ ഹമാസിന് ലഭിക്കാത്ത തരത്തിൽ ദേശീയ സമിതിക്ക് കൈമാറുക, ഹമാസിനെ നിരായുധീകരിക്കുക, ഇസ്രയേൽ സൈന്യത്തെ പൂർണമായി പിൻവലിക്കുക, ഗാസയുടെ പുനർനിർമാണം ആരംഭിക്കുക എന്നിവയാണ് പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ. ഹമാസ് നിരായുധീകരണത്തിന് തയ്യാറാകണമെന്നതാണ് യുഎസ് നിലപാട്. എന്നാൽ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ഇസ്രയേൽ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്.

ട്രംപ് മുന്നോട്ടുവച്ച 15 ഇന ഗാസ സമാധാന പദ്ധതി നെതന്യാഹു നേരത്തെ തള്ളിയിരുന്നു. ഹമാസ് പൂർണമായി നിരായുധീകരിക്കുന്നതുവരെ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിൻവാങ്ങില്ല എന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇസ്രയേലിന്റെ നിലപാടിനെ സൗദി അറേബ്യ, യുഎഇ, ഖത്തർ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ വിമർശിക്കുകയും ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിന് ആഭ്യന്തര രാഷ്ട്രീയ സമ്മർദവും നേരിടേണ്ടിവരുന്നുണ്ട്.

കുഷ്നറിനൊപ്പം ട്രംപിന്റെ ബോർഡ് ഓഫ് പീസ് പ്രതിനിധി നിക്കോളായ് മ്ലാഡെനോവും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും സമാധാനശ്രമങ്ങളിൽ പങ്കാളികളാണ്. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ പദ്ധതിയുടെ തുടർനടപടികൾ സംബന്ധിച്ച് ധാരണയിലെത്തിക്കാനാണ് ശ്രമം. ഗാസയിലെ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ഇസ്രയേൽ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലുകളും ആക്രമണങ്ങളും തുടരുകയാണ്. അതിനാൽ കുഷ്നർ–നെതന്യാഹു കൂടിക്കാഴ്ച ഗാസയിലെ സമാധാനശ്രമങ്ങൾക്ക് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

US President Donald Trump’s Middle East envoy Jared Kushner has arrived in Israel, where he is expected to meet Israeli Prime Minister Benjamin Netanyahu on Monday

More Stories from this section

family-dental
witywide