യുദ്ധാധികാര കാലാവധി അവസാനിക്കുന്നു; ‘ശത്രുത അവസാനിച്ചു’ എന്ന് ട്രംപ്; യുഎസ്-ഇറാൻ സംഘർഷത്തിൽ വഴിത്തിരിവ്

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ രണ്ടു മാസമായി നിലനിന്നിരുന്ന നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകൾ അവസാനിച്ചതായി ട്രംപ് ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏപ്രിൽ ആദ്യം നിലവിൽ വന്ന വെടിനിർത്തൽ വിജയകരമാണെന്നും ഫെബ്രുവരി 28-ന് തുടങ്ങിയ ശത്രുത ഇപ്പോൾ നിലച്ചിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വക്താക്കൾ വ്യക്തമാക്കി.

അമേരിക്കൻ കോൺഗ്രസ് നിശ്ചയിച്ചിട്ടുള്ള ‘യുദ്ധാധികാര കാലാവധി’ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ഈ നിർണ്ണായക പ്രഖ്യാപനം. 1973-ലെ വാർ പവേഴ്‌സ് റെസല്യൂഷൻ പ്രകാരം, കോൺഗ്രസിൻ്റെ പ്രത്യേക അനുമതിയില്ലാതെ ഒരു പ്രസിഡൻ്റിന് പരമാവധി 60 ദിവസം മാത്രമേ സൈനിക നടപടികൾ തുടരാനാകൂ. ഈ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ്, യുദ്ധസാഹചര്യം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം നിയമപരമായ കടമ്പ മറികടന്നത്.

കഴിഞ്ഞ മൂന്നാഴ്ചയായി അമേരിക്കൻ സൈന്യവും ഇറാനും തമ്മിൽ വെടിവെപ്പോ മറ്റ് ഏറ്റുമുട്ടലുകളോ ഉണ്ടായിട്ടില്ലെന്ന് മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ കാലാവധി നീട്ടിചോദിക്കാനോ കോൺഗ്രസിൻ്റെ പ്രത്യേക അനുമതി തേടാനോ ഉള്ള നീക്കങ്ങളിൽ നിന്ന് വൈറ്റ് ഹൗസ് പിന്മാറി. എന്നാൽ ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള തർക്കവിഷയങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

War power term ends; Trump bypasses Congress and says ‘hostilities have ended’; turning point in US-Iran conflict

More Stories from this section

family-dental
witywide