‘എൽനിനോ’ ചതിച്ചു!സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി, രാത്രികാല നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതിനെത്തുടർന്ന് രാജ്യത്താകെ കടുത്ത വൈദ്യുതി പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിൽ, കേരളത്തിലും നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. ജൂൺ 30 വരെ വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് മുന്നറിയിപ്പ്. അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതിനാൽ സംസ്ഥാനത്ത് 4100 മെഗാവാട്ട് പ്രതീക്ഷിച്ചിരുന്ന വൈദ്യുതി ആവശ്യകത 4900 മെഗാവാട്ട് വരെയായി ഉയരുകയും ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനവുണ്ടാകുകയും ചെയ്തിട്ടുണ്ട്. ജൂൺ ഒന്നിന് മൺസൂൺ എത്തിയെങ്കിലും മഴ ശക്തിപ്രാപിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരികെ നൽകേണ്ട സമയമാണിത്. ഇതുകൂടാതെ പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യത 5 ശതമാനമായി ചുരുങ്ങുകയും ചെയ്തു. ആഭ്യന്തര ഉത്പാദനവും കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വിഹിതവും ദീർഘകാല കരാറുകളും വഴി വൈദ്യുതി പൂർണ്ണതോതിൽ ലഭിക്കുന്നുണ്ടെങ്കിലും, നിലവിലെ പ്രത്യേക സാഹചര്യം കാരണം ജൂൺ 16 മുതൽ 30 വരെ പ്രതിദിനം ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് നേരിടുന്നത്. ആവശ്യമായ വൈദ്യുതി കണ്ടെത്താൻ കെഎസ്ഇബി നടത്തിയ ഡീപ് കരാർ പരിശ്രമങ്ങളും രാജ്യത്തെ പൊതുവായ പ്രതിസന്ധി കാരണം വിജയിച്ചില്ല. ജൂൺ 16ന് രാത്രി ചില ഭാഗങ്ങളിൽ നേരിയ തോതിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിരുന്നു.

സാഹചര്യം വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ പവർ സെക്രട്ടറിയും കെഎസ്ഇബി ചെയർമാനുമായ ഡോ. എം.ജി. രാജമാണിക്യം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേർന്നു. ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി വാങ്ങാൻ മന്ത്രി കെഎസ്ഇബിക്ക് നിർദ്ദേശം നൽകി. എന്നാൽ വരും ദിവസങ്ങളിൽ വൈദ്യുതി ലഭ്യതക്കുറവ് നിയന്ത്രണാതീതമാകുകയാണെങ്കിൽ, പവർ ഗ്രിഡിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി അവശ്യം വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബിക്ക് യോഗം അനുമതി നൽകിയിട്ടുണ്ട്.

El Nino Triggers Power Crisis: KSEB Warns of Night-time Load Shedding in Kerala Till June 30

More Stories from this section

family-dental
witywide