ആണവ ബോംബിനേക്കാൾ ശക്തമായ ആയുധം’: ആഗോള എണ്ണപ്പാത അടച്ചുപൂട്ടാൻ ഇറാന് കഴിവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട്

ലോക സമ്പദ്‌വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാക്കാൻ കഴിയുന്ന നിർണായക നീക്കത്തിന് ഇറാന് ഇപ്പോൾ ശേഷിയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ആവശ്യമുള്ള സമയത്ത് ഹോർമുസ് കടലിടുക്കിലേക്കുള്ള പ്രവേശനം ഫലപ്രദമായി തടസ്സപ്പെടുത്താനുള്ള കഴിവ് ഇറാൻ സ്വന്തമാക്കിയതായി മൂന്ന് രഹസ്യവിവര സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. സമീപകാല സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാന് സാധിക്കുമെന്ന് തെളിയിച്ചതായും, ഭാവിയിലും ഈ തന്ത്രം സമ്മർദ്ദായുധമായി ഉപയോഗിക്കാമെന്നുമാണ് അമേരിക്കൻ വിലയിരുത്തൽ.

“ഹോർമുസ് കടലിടുക്കിന്റെ യഥാർത്ഥ നിയന്ത്രണം നാം ഇറാന് കൈമാറിയിരിക്കുകയാണ്. ആണവായുധത്തേക്കാൾ ശക്തമായ ആയുധമാണ് ഇത്,” എന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിലയിരുത്തലുകളുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ സി.എൻ.എന്നിനോട് പറഞ്ഞു. യുദ്ധത്തിൽ ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സമീപനം ഇറാൻ പൂർണമായും മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ലെബനുവിന് വേണ്ടി ഇറാൻ സ്വന്തം രക്തം നൽകുകയാണെന്ന് ഹിസ്ബുള്ള നേതാവും സെക്രട്ടറി ജനറലുമായ നയിം ഖാസിം, പ്രസ്താവിച്ചു. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ നാവിക ഉപരോധം പിൻവലിച്ചതായി ഇറാൻ; വെള്ളിയാഴ്ച സമാധാന കരാർ ഒപ്പിടും

ഇറാനിലെ തുറമുഖങ്ങൾക്കെതിരായ രണ്ട് മാസത്തെ അമേരിക്കൻ നാവിക ഉപരോധം പിൻവലിച്ചതായി ഇറാൻ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഔപചാരികമായി ഒപ്പിടുന്നതിന് മുന്നോടിയായാണ് ഉപരോധം നീക്കിയതെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി മജീദ് തഖ്ത്-റവാഞ്ചി വ്യക്തമാക്കി.

“ഉപരോധം പിൻവലിക്കണമെന്നത് തുടക്കം മുതൽ ഞങ്ങൾ ഉന്നയിച്ച ആവശ്യമായിരുന്നു. ഇപ്പോൾ അത് ആരംഭിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഔപചാരിക കരാർ ഒപ്പിടലിന് മുമ്പ് തന്നെ ഉപരോധം അവസാനിപ്പിച്ചിട്ടുണ്ട്,” അദ്ദേഹം ഇറാൻ സർക്കാർ വെബ്സൈറ്റിലൂടെ അറിയിച്ചു.

‘Weapon more powerful than a nuclear bomb’: US intelligence report says Iran has the ability to shut down global oil routes.

More Stories from this section

family-dental
witywide