കിം ജോങ് ഉൻ എവിടെ? തലച്ചോറിലെ രക്തസ്രാവംമൂലം മരണപ്പെട്ടോ? പുഞ്ചിരിയോടെ പൊതുവേദിയിലെത്തിയിട്ടും അഭ്യൂഹം പടരുന്നു

പ്യോങ്യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ടുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നു. അഭ്യൂഹങ്ങൾ ശക്തമായതിനെ തുടർന്ന് കിം പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പുതിയ ചിത്രങ്ങൾ ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു. പ്യോങ്യാങ്ങിൽ നടക്കുന്ന ദേശീയ വസ്ത്ര-പാദരക്ഷാ പ്രദർശന മേള മകൾ കിം ജൂ-ഏയ്ക്കൊപ്പം കിം ജോങ് ഉൻ സന്ദർശിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഒക്ടോബർ 11-ന് ശേഷം കിം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്നതാണ് ചൈനീസ് വിമതനായ വാൻജുൻ ഷീ അടക്കമുള്ളവർ എക്സിലൂടെ മരണവാർത്ത പ്രചരിപ്പിക്കാൻ കാരണമായത്.  കിമ്മിന് മസ്തിഷ്കാഘാതം ഉണ്ടായെന്നും ചികിത്സാ സൗകര്യങ്ങൾ ഉത്തര കൊറിയയിൽ ഇല്ലാത്തതിനാൽ ചൈനയിലേക്ക് മാറ്റിയെന്നുമാണ് ഷീ ആരോപിച്ചത്. കിം പിന്നീട് മരണപ്പെട്ടെന്നും മൃതദേഹം ഉത്തര കൊറിയയിലേക്ക് രഹസ്യമായി തിരിച്ചെത്തിച്ചെന്നും ഇയാൾ അവകാശപ്പെട്ടു.

കിമ്മിനെയും ഉത്തരകൊറിയയെയും സംബന്ധിച്ച് ഇത്തരം അഭ്യൂഹങ്ങൾ പരക്കുന്നത് പതിവാണെന്ന് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നു. ലോകത്തെ ഏറ്റവും രഹസ്യസ്വഭാവമുള്ള രാജ്യങ്ങളിലൊന്നായാണ് പാശ്ചാത്യ ഭരണകൂടവും മാധ്യമങ്ങളും ഉത്തരകൊറിയയെ വിലയിരുത്തുന്നത്. കിമ്മിന്റെ ആരോഗ്യനിലയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

Where is Kim Jong Un? Did he die from a brain hemorrhage? Rumors persist despite his appearance in public with a smile.

More Stories from this section

family-dental
witywide