മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; യുഎസ് കോൺഗ്രസ് അംഗമായിരുന്ന എറിക് സ്വാലെനെതിരെ ലൈംഗിക ആരോപണവുമായി യുവതി

ലോസ് ഏഞ്ചൽസ്: മുൻ അമേരിക്കൻ കോൺഗ്രസ് അംഗവും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ എറിക് സ്വാൽവെല്ലിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി ലോന്ന ഡ്രൂസ് എന്ന യുവതി രംഗത്തെത്തി. 2018-ൽ വെസ്റ്റ് ഹോളിവുഡിലെ ഒരു ഹോട്ടലിൽ വെച്ച് സ്വാൽവെൽ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് ലോന്നയുടെ വെളിപ്പെടുത്തൽ.

വാർത്താ സമ്മേളനത്തിലൂടെയാണ് അവർ താൻ നേരിട്ട ദുരനുഭവം വിശദീകരിച്ചത്. ആ സമയത്ത് മോഡലായും സോഫ്റ്റ്‌വെയർ കമ്പനി ഉടമയായും പ്രവർത്തിക്കുകയായിരുന്നു താനെന്ന് ലോന്ന പറഞ്ഞു. ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ സ്വാൽവെൽ, പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയതായും തുടർന്ന് ശ്വാസം മുട്ടിച്ച് ബലാത്സംഗം ചെയ്തതായും അവർ ആരോപിച്ചു.

ലോന്ന ഡ്രൂസിനെ കൂടാതെ മറ്റ് നാല് സ്ത്രീകളും സ്വാൽവെല്ലിനെതിരെ ലൈംഗികാതിക്രമ പരാതികൾ നൽകിയിട്ടുണ്ട്. ഇതിൽ ഒരു മുൻ ജീവനക്കാരി ഉന്നയിച്ച ബലാത്സംഗ ആരോപണവും ഉൾപ്പെടുന്നു. തുടർച്ചയായ ആരോപണങ്ങളെത്തുടർന്ന് രാഷ്ട്രീയ പ്രതിസന്ധിയിലായ സ്വാൽവെൽ, കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുകയും കോൺഗ്രസ് അംഗത്വം രാജിവെക്കുകയും ചെയ്തിരുന്നു.

എന്നാൽ, തൻ്റെ അഭിഭാഷകർ മുഖേന ഈ ആരോപണങ്ങളെല്ലാം സ്വാൽവെൽ നിഷേധിച്ചു. തനിക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ രാഷ്ട്രീയ പ്രേരിതമാണെന്നും വസ്തുതകൾക്ക് നിരക്കാത്തതാണെന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്.  ഗവർണർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണങ്ങളെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബലാത്സംഗ ആരോപണങ്ങൾ നിഷേധിക്കുമ്പോഴും, തന്റെ ഭൂതകാലത്തെ ചില പ്രവൃത്തികൾ “വിവേകശൂന്യമായ തെറ്റുകൾ” ആയിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ഇക്കാര്യത്തിൽ തൻ്റെ കുടുംബത്തോടും സഹപ്രവർത്തകരോടും അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

Woman alleges sexual assault by drugged, raped US Congressman Eric Swalen

More Stories from this section

family-dental
witywide