സിഎംആർഎൽ- എക്സാലോജിക് കേസ്: ഇഡിയ്ക്ക് മുന്നിൽ പിണറായി വിജയൻ ഇന്ന് ഹാജരാകില്ല

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ഇ ഡി മുൻപാകെ ഹാജരാകില്ല. എന്നാൽ, പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇ ഡി. സുപ്രീംകോടതി വിധി വിജിലൻസ് കേസിന് മാത്രമാണ് ബാധകമെന്നും ഇസിഐആറിന് സ്റ്റേ ഇല്ലാത്തിടത്തോളം അന്വേഷണവുമായി മുന്നോട്ട് പോകുമെന്നുമാണ് ഇ ഡി യുടെ നിലപാട്. ഹൈക്കോടതി നടപടികൾ അടക്കം പരിഗണിച്ച് തുടർ നീക്കങ്ങൾ ആലോചിക്കും.

ഇന്ന് ഹാജരാകില്ല എന്ന പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നൽകാനാണ് ആലോചന. നിയമനടപടികളും, അസൗകര്യവും ചൂണ്ടികാണിച്ചാണ് പിണറായി വിജയൻ ഇന്ന് ഹാജരാവില്ലെന്ന് ഇഡിയെ അറിയിച്ചിരിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്റെ അപ്പീൽ അടുത്ത ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലേക്ക് എത്തും. സ്റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ.

CMRL-Exalogic case: Pinarayi Vijayan will not appear before the ED today.

More Stories from this section

family-dental
witywide