
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് സബ്‌വേ സ്റ്റേഷനിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയായ യുവതിയും ആൺസുഹൃത്തും മരിച്ചു. ന്യൂജേഴ്‌സി സ്വദേശികളായ മലൈക ചിത്ര (24), നേപ്പാളി വംശജനായ നവം കൗൾ (24) എന്നിവരാണ് മരിച്ചത്. ലോവർ മാൻഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സ്റ്റേഷനിൽ പ്രാദേശിക സമയം പുലർച്ചെ 3.15-ഓടെയായിരുന്നു അപകടം.
ഡൗൺടൗൺ ഭാഗത്തേക്ക് പോവുകയായിരുന്ന നമ്പർ 4 ട്രെയിനാണ് ഇരുവരെയും ഇടിച്ചത്. സ്റ്റേഷനിലെ റെയിൽപാളത്തിൽ ഇരിക്കുകയായിരുന്ന ഇവരെ കണ്ട് ട്രെയിൻ ഓപ്പറേറ്റർ പെട്ടെന്ന് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
纽约曼哈顿发生一起地铁悲剧:24岁的彭博金融数据分析师 Navam Kaul 与好友 Malaika Chitre周日凌晨约3:14出现在 Spring Street 站轨道上,Kaul 可能先跌落或自行下到轨道,Chitre 随后下去帮助他。南行4号线驶入时,司机紧急刹车但已来不及,两人当场身亡。监控显示他们事发前仍坐在轨道上互动。警方正调查两人为何进入轨道,以及酒精或其他物质是否可能影响其判断,目前尚未得出最终结论。
— 紀春生 (@jichunsheng) September 15, 2026
ന്യൂജേഴ്‌സിയിലെ റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ മുൻ സഹപാഠികളായിരുന്നു ഇരുവരും. മലൈക പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലും നവം ബ്ലൂംബെർഗിൽ ഫിനാൻഷ്യൽ ഡാറ്റാ അനലിസ്റ്റായും ജോലി ചെയ്തുവരികയായിരുന്നു. ഇവർ എന്തിനാണ് റെയിൽപാളത്തിൽ ഇരുന്നതെന്ന കാര്യം വ്യക്തമല്ല. അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരും സന്തോഷത്തോടെ ഇരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. ഇവർ മദ്യപിച്ചിരുന്നോ എന്നും അന്വേഷിക്കും. ആത്മഹത്യാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ന്യൂയോർക്ക് പൊലീസ് അന്വേഷിച്ചുവരികയാണ്.
അപകടത്തെ തുടർന്ന് ട്രെയിനിലുണ്ടായിരുന്ന നൂറോളം യാത്രക്കാരെ പൊലീസ് സുരക്ഷിതമായി പുറത്തെത്തിച്ചു.
Woman of Indian origin and her friend die tragically after being struck by a train in New York; police unable to determine why they stepped onto the tracks.













