
സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ച കേസിലെ പത്ത് പ്രതികളുടെ വിശദാംശങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടു. അന്വേഷണത്തിന്റെ തുടര്‍നടപടികള്‍ എന്നരീതിയില്‍ ഖലിസ്ഥാന്‍വാദികളുടെ ആക്രമണത്തിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും എന്‍ഐഎ പുറത്തുവിട്ടത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഖലിസ്ഥാന്‍ വാദികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചത്.
മാര്‍ച്ച് 19ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അതിക്രമിച്ച് കയറിയ സംഘം ഖലിസ്ഥാന്‍ പതാക കോണ്‍സുലേറ്റില്‍ സ്ഥാപിക്കുകയായിരുന്നു, ജൂലൈ ഒന്നാം തീയതിയിലും സമാനമായ രീതിയില്‍ ആക്രമണം ഉണ്ടായി. അക്രമിസംഘം കോണ്‍സുലേറ്റ് തീ വയ്ക്കാനുള്ള ശ്രമം നടത്തി. ഇതിന് പിന്നാലെ എന്‍ഐഎ സംഘം സാന്‍ഫ്രാന്‍സിസ്‌കോയിലെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല.
പ്രതികളെ കുറിച്ച് അറിയാവുന്നവര്‍ വിവരം കൈമാറണമെന്നാണ് എന്‍ഐഎ അറിയിച്ചിട്ടുള്ളത്. ഇതിനായി മൂന്ന് പ്രത്യേക നോട്ടീസുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഖലിസ്ഥാന്‍വാദികളുടെ ആക്രമണത്തിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടത്. മാര്‍ച്ച് 19 ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അതിക്രമിച്ച് കയറിയ സംഘം ഖാലിസ്ഥാന്‍ പതാക കോണ്‍സുലേറ്റില്‍ സ്ഥാപിക്കുകയായിരുന്നു.















