യുഎന്നില്‍, ഗാസ വെടിനിര്‍ത്തല്‍ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു

ന്യൂയോര്‍ക്ക്: ഗാസയിലെ ജനങ്ങളുടെ സംരക്ഷണവും നിയമപരവും മാനുഷികവുമായ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും നടത്തിയ പ്രമേയം യുഎന്‍ പൊതുസഭ അംഗീകരിച്ചു. ചൊവ്വാഴ്ച നടന്ന യുഎന്‍ജിഎയുടെ മിഡില്‍ ഈസ്റ്റിലെ അടിയന്തര സമ്മേളനത്തില്‍ വെടിനിര്‍ത്തല്‍ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു.

ഇന്ത്യയുള്‍പ്പെടെ 153 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ യുഎസ്, ഇസ്രായേല്‍, ഓസ്ട്രിയ എന്നിവയുള്‍പ്പെടെ 10 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു, അര്‍ജന്റീന, ഉക്രെയ്ന്‍, ജര്‍മ്മനി എന്നിവയുള്‍പ്പെടെ 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ജനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാനുഷിക നിയമം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള എല്ലാ കക്ഷികളും അവരുടെ ബാധ്യതകള്‍ പാലിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം മൂന്നാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഗസ്സയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ച് ആരോഗ്യവിദഗ്ദ്ധരും സഹായ സംഘങ്ങളും ആശങ്ക പ്രകടിപ്പിച്ച് വോട്ടെടുപ്പ് നടക്കുന്നത്.

അതിനിടെ, ഹമാസിനെ തകര്‍ക്കുന്നത് വരെ തങ്ങളുടെ സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഹമാസിനെതിരെ ഇസ്രായേല്‍ പ്രത്യാക്രമണം കടുപ്പിച്ചിരിക്കുകയാണ്.

Also Read

More Stories from this section

family-dental
witywide