ഗാസയില്‍ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണം; നെതന്യാഹുവിനോട് ബൈഡന്‍

വാഷിങ്ടൺ: ഹമാസ് പോരാളികളെയും സാധാരണക്കാരെയും വേർതിരിച്ച് നിരപരാധികളായ ഗാസ നിവാസികളെ ഇസ്രായേൽ സംരക്ഷിക്കണമെന്ന് വൈറ്റ് ഹൗസ്. യുദ്ധത്തിൽ തകർന്ന പലസ്തീൻ പ്രദേശത്ത് എത്താൻ ആവശ്യമായ മാനുഷിക സഹായത്തിനുള്ള ആഹ്വാനങ്ങൾ ലോക നേതാക്കൾ ശക്തമാക്കി.

ബൈഡൻ ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായും സംസാരിച്ചു. രണ്ട് നേതാക്കളും ഇന്ന് മുതൽ ഗാസയിലേക്ക് ഒഴുകുന്ന സഹായത്തിന്‍റെ വർധിപ്പിക്കുമെന്ന് ഉറപ്പുനൽകിയതായി വൈറ്റ് ഹൗസിൽ നിന്നുള്ള കുറിപ്പില്‍ പറയുന്നു.

മറ്റ് ലോകനേതാക്കളും ഗാസയ്ക്ക് സഹായത്തിനായി അടിയന്തര ആഹ്വാനം നൽകിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും പലസ്തീന്‍ പ്രദേശത്തേക്ക് അടിയന്ത മാനുഷിക പിന്തുണ നല്‍കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഗസ്സയിലെ സ്ഥിതി കൂടുതല്‍ നിരാശാജനകമാണെന്ന് യുഎന്‍ മേധാവി അന്‍റോണിയോ ഗുട്ടറെസ് പറഞ്ഞു.

More Stories from this section

family-dental
witywide