
മിസിസിപ്പി: പൊതു സ്ഥലത്ത് മൂത്രമൊഴിച്ചുവെന്ന കുറ്റത്തിന് പത്ത് വയസ്സുകാരന് മൂന്ന് മാസത്തെ പ്രൊബേഷന്‍ വിധിച്ച് ടേറ്റ് കൗണ്ടിയിലെ യൂത്ത് കോടതി. ക്വാണ്ടേവിയസ് ഈസണ്‍ എന്ന പത്തു വയസ്സുകാരനാണ് ശിക്ഷ ലഭിച്ചത്. പ്രൊബേഷന് പുറമേ അന്തരിച്ച എന്‍ബിഎ ബാസ്‌ക്കറ്റ്ബോള്‍ പ്ലെയര്‍ കോബി ബ്രയാന്റിനെക്കുറിച്ച് രണ്ട് പേജുള്ള റിപ്പോര്‍ട്ട് എഴുതുന്നതിനും കോടതി ഉത്തരവിട്ടു.
ഈസണെ കുറ്റവാളിയായി പ്രഖ്യാപിക്കുകയോ, നിരീക്ഷത്തിലാക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യം രേഖകളില്‍ വരില്ലെന്നും ഫാമിലി അറ്റോര്‍ണി കാര്‍ലോസ് മൂര്‍ പറഞ്ഞു. അതേസമയം പത്തു വയസ്സുകാരന്റെ അറസ്റ്റ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനുള്ളിലും വിവാദത്തിനു കാരണമായി. കുട്ടിയെ അറസ്റ്റ് ചെയ്ത പോലീസ് ഓഫീസറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
പൊതുശൗചാലയം ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അമ്മയുടെ കാര്‍ പാര്‍ക്ക് ചെയ്തതിനു സമീപം കുട്ടി മൂത്രമൊഴിക്കുകയായിരുന്നു. ഇതു കണ്ട പോലീസ് ഓഫീസര്‍ അവനെ താക്കീത് ചെയ്തുവെന്നും പിന്നീട് വിട്ടയക്കാനൊരുങ്ങവെ മറ്റൊരു പോലീസ് ഓഫീസര്‍ വന്ന് കുട്ടിയെ അറസ്റ്റുചെയ്ത് സെനറ്റോബിയ പോലീസ് വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് ക്വാണ്ടേവിയസ് ഈസന്റെ അമ്മ ലത്തോണിയ ഈസണ്‍ പറഞ്ഞു.
കുട്ടിയുടെ അറസ്റ്റ് വളരെ പെട്ടന്ന് വിവാദമായ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത്. സെനറ്റോബിയ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥന്റെ തീരുമാനം തങ്ങളുടെ രേഖാമൂലമുള്ള നയം ലംഘിക്കുകയും ഈ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള തങ്ങളുടെ മുന്‍ പരിശീലനത്തിന് വിരുദ്ധമാണെന്നും പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
Child receives probation, required to write 2-page paper on Kobe Bryant after urination arrest










