സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍; ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറുണ്ടെന്നും വെളിപ്പെടുത്തല്‍

സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് തിരിച്ചറിഞ്ഞുവെന്നും ആര്‍ക്കും ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സിനിമ ഉപേക്ഷിക്കുക എന്നത് തനിക്ക് ചിന്തിക്കാനാകില്ലെന്നും പക്ഷേ വേറൊരു മാര്‍ഗവുമില്ലെന്നും തനിക്ക് സാധിക്കാത്തൊരു കാര്യം വാഗ്ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

താരത്തിന്റെ പോസ്റ്റ് വളരെ വേഗമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. നിരാശനാകാതെ തിരിച്ചു വരൂ എന്നും സ്വയം തീരുമാനമെടുക്കാതെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ നടത്തൂ എന്നും നിങ്ങള്‍ക്ക് പറ്റുമെന്നും ആളുകള്‍ കമന്റ് ചെയ്തു. തന്റെ പോസ്റ്റ് ചര്‍ച്ചയായതോടെ അല്‍ഫോണ്‍സ് പുത്രന്‍ ഈ പോസ്റ്റ് പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് റിമൂവ് ചെയ്തു. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അല്‍ഫോണ്‍സ് പുത്രന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്:

”ഞാന്‍ എന്റെ തിയറ്റര്‍, സിനിമ കരിയര്‍ അവസാനിപ്പിക്കുക ആണ്. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം ഞാന്‍ സ്വയം കണ്ടെത്തി. ആര്‍ക്കും ഭാരമാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഷോര്‍ട് ഫിലിമുകളും പാട്ടുകളും ചെയ്യുന്നത് ഞാന്‍ തുടരും. ഒടിടി വരെ ചിലപ്പോള്‍ അതുചെയ്യും. സിനിമ ഉപേക്ഷിക്കുക എന്നത് എനിക്ക് ചിന്തിക്കാനാകില്ല. പക്ഷേ വേറൊരു മാര്‍ഗവുമില്ല. എനിക്ക് സാധിക്കാത്തൊരു കാര്യം വാഗ്ദാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍, സിനിമയിലെ ഇന്റര്‍വെല്‍ പഞ്ചില്‍ വരുന്നത് പോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തിലും സംഭവിക്കും”, എന്നാണ് അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Director Alphonse Puthren, Stop Making Film for Theatres

More Stories from this section

family-dental
witywide