ഡോ. ഷിബു സാമുവേലിന് ഫ്‌ലവേഴ്സ് ടി.വി യു.എസ്.എ ബഹുമതി നല്കി ആദരിച്ചു

ഡാളസ്: ഷിക്കാഗോയില്‍ വച്ച് നടന്ന ഫ്‌ലവേഴ്‌സ് ടിവി യുഎസ്‌യുടെ ആറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട അവാര്‍ഡ് ദാന ചടങ്ങില്‍, ഡാളസില്‍ സ്ഥിരതാമസമാക്കിയ ഡോക്ടര്‍ ഷിബു സാമുവല്‍ മെഡിക്കല്‍ വിഷനറി അവാര്‍ഡ്, പ്രശസ്ത സിനിമാതാരം ആശ ശരത്തില്‍ നിന്നും ഏറ്റുവാങ്ങി. അമേരിക്കയിലും ഇന്ത്യയിലുമായി ഡോ. ഷിബു സാമുവല്‍ ചെയ്യുന്ന സാമൂഹികരംഗത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കൊണ്ടാണ് ഫ്‌ലവേഴ്‌സ് ടിവി യുഎസ് എ അദ്ദേഹത്തിന് ബഹുമതി നല്കി ആദരിച്ചത്.

ആതുര ശ്രുശൂഷ രംഗങ്ങളിലും കലാകായിക, സാംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിത്വമാണ് ഡോ.ഷിബു. അമേരിക്കയിലും വിദേശങ്ങളിലും ആയി പ്രവര്‍ത്തിക്കുന്ന നിരവധി വ്യാപാരസ്ഥാപനങ്ങളുടെ ഉടമയാണ് അവാര്‍ഡ് ജേതാവായ ഡോ.ഷിബു. പല ആതുര ശ്രുശൂഷ ബിസിനസ് സ്ഥാപനങ്ങളുടെയും സിഇഓ ആയി അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. സിറ്റി ഓഫ് ഗാര്‍ലാന്‍ഡ് എന്‍വിയര്‍മെന്റല്‍ കമ്മ്യൂണിറ്റി അഡൈ്വസറി ബോര്‍ഡ് അംഗം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസ് പ്രോവിന്‍സ് പ്രസിഡന്റ്, ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം മാനേജര്‍, എന്നീ ചുമതലകളിലൂം ഡോക്ടര്‍ ഷിബു സാമുവേല്‍ സേവനമനുഷ്ഠിക്കുന്നു.

അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സിറ്റി ഓഫ് ഗാര്‍ലാന്‍ഡ് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ തയ്യാറെടുക്കുകയാണ് ഡോക്ടര്‍ ഷിബു. കൂടാതെ അമേരിക്കയില്‍ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, ആല്‍ഫ ഇന്റര്‍നാഷണല്‍ മിഷന്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപകനും കൂടിയാണ് പാസ്റ്റര്‍ ഡോ. ഷിബു സാമുവേല്‍.

More Stories from this section

family-dental
witywide