ഫ്‌ളവേഴ്‌സ് ടി.വി യുഎസ്എ ‘യൂത്ത് ട്രയല്‍ബ്ലേസര്‍’ അവാര്‍ഡ് കെന്നഡി മൊളയ്ക്കലിന്

എ.എസ് ശ്രീകുമാര്‍

ഷിക്കാഗോ: ഫ്‌ളവേഴ്‌സ് ടി.വി യുഎസ്എ ‘യൂത്ത് ട്രയല്‍ബ്ലേസര്‍’ അവാര്‍ഡ് കെന്നഡി മൊളയ്ക്കലിന്. ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി ഹീറോ ആയി ആദരിക്കപ്പെട്ട കെന്നഡി മൊളയ്ക്കല്‍ അമേരിക്കന്‍ സമൂഹത്തിലെ ബഹുമുഖ പ്രതിഭയുള്ള വ്യക്തിത്വമാണ്.

കെഡി മൊളയ്ക്കലിന് ‘യൂത്ത് ട്രയല്‍ബ്ലേസര്‍’ അവാര്‍ഡ് സമ്മാനിക്കപ്പെട്ടപ്പോള്‍ അത് കെന്നഡിയുടെ വ്യത്യസ്തമായ പ്രവര്‍ത്തന നേട്ടങ്ങള്‍ക്കുള്ള ബഹുമതിയായി. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ജീവിതക്കാഴ്ചകളും ബഹുമുഖമായ കലാനൈപുണ്യവും റിയാലിറ്റി ഷോകളിലൂടെയുള്‍പ്പെടെ ലോക മലയാളി പ്രേക്ഷകര്‍ക്ക് കാഴ്ചയാക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികാഘോഷ വേദിയില്‍ വച്ചായിരുന്നു കെന്നഡി മൊളയ്ക്കലിനെ പ്രൗഢമായി ആദരിച്ചത്.

ചുറുചുറുക്കുള്ള നേതൃത്വം, കാലികമായ ഇന്നൊവേഷന്‍, പ്രതിബദ്ധതയോടെയുള്ള സാമൂഹിക പ്രവര്‍ത്തനം ഇതൊക്കെയാണ് യുവത്വത്തിന്റെ ഓജസും തേജസുമുള്ള കെന്നഡി മൊളയ്ക്കലിനെ വ്യത്യസ്ഥനാക്കുന്നത്. ചെറുപ്പം മുതലേ നേതൃപാടവവും പ്രസംഗ ചാരുതയും പ്രകടമാക്കിയ കെന്നഡി മൊളയ്ക്കല്‍ ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ ഒരിക്കല്‍ നടത്തിയ പ്രസംഗത്തിലൂടെ താനൊരു വാഗ്മി കൂടിയാണെന്നും തെളിയിച്ചു.

മികച്ച കായിക താരമായ ഈ യുവാവ് അഡ്‌ലൈ സ്റ്റീവന്‍സ സ്‌കൂള്‍ സോക്കര്‍ ടീമിന്റെ മുഖ്യ കളിക്കാരനെന്ന നിലയില്‍ ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ വ്യക്തിയാണ്. കളിക്കളത്തില്‍ കെന്നഡിയുടെ ടീം വര്‍ക്കും ഡിസിപ്ലിനും സമാനതകളില്ലാത്തതാണ്. മികച്ച വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഉന്നത വിജയങ്ങള്‍ കൊയ്ത കെന്നഡി ജീവികാരുണ്യ പ്രവര്‍ത്തനങ്ങളിലും അതീവ താത്പര്യമുള്ള സഹജീവി സ്‌നേഹിയാണ്.

കെന്നഡിയുടെ ‘റെസ്‌ക്യൂ എ ചൈല്‍ഡ്’ എന്ന ആപ്പ് കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗമാണ്. സ്‌കൂളുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും കെഡിയുടെ ക്രിയേറ്റിവിറ്റിയിലുണ്ട്. നാളത്തെ മിടുക്കനായ ഒരു സെനറ്റര്‍, നൂറു മേനി കൊയ്യുന്ന ഒരു സംരംഭകന്‍, സമൂഹ നന്മയ്ക്കായി പ്രോഡക്ടുകള്‍ അവതരിപ്പിക്കുന്ന ഐ.ടി വിദഗ്ധന്‍ എന്നീ ലേബലുകള്‍ കെന്നഡി മൊളയ്ക്കലിന് എന്തുകൊണ്ടും ഉചിതമാണ്.

അമേരിക്കന്‍ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്ത പ്രോഗ്രാമുകള്‍ ഉചിത സമയത്ത് കോര്‍ത്തിണക്കിക്കൊണ്ട് അമേരിക്കയിലെത്തി നിരന്തരം കൈയ്യടിനേടുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ സി.ഇ.ഒ ബിജു സഖറിയയുടെ നേതൃത്വത്തില്‍ നൂറോളം അണിയറ പ്രവര്‍ത്തകരാണ് വാര്‍ഷികാഘോഷത്തിന് കളമൊരുക്കിയത്. സഹൃദയരായ ആയിരത്തോളം പേര്‍ പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അണിയിച്ചൊരുക്കിയ അതി മനോഹരമായ സ്റ്റേജിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ നര്‍ത്തകിയും നടിയുമായ ആശാ ശരത്താണ് ഷിക്കാഗോയില്‍ നിന്നുള്ള കെന്ഡി മൊളയ്ക്കലിന് പുരസ്‌കാരം സമ്മാനിച്ചത്.

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ വാര്‍ഷിക പരിപാടികളുടെ ഹൈലൈറ്റുകളിലൊായിരുന്നു കെഡി മൊളയ്ക്കല്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി ഹീറോസിനെ ആദരിച്ച ചടങ്ങ്. ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററിലായിരുന്നു വിവിധ പരിപാടികളോടെയുള്ളവര്‍ണാഭമായ ആഘോഷം.

ജനപ്രിയ ബോളിവുഡ് താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാ-സാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം വേദിയില്‍ അണിനിരന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കൊപ്പം ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറ പ്രവര്‍ത്തകരും ഷിക്കാഗോയിലെത്തി. ആറാം വാര്‍ഷിക ആഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം എല്ലാ രീതിയിലും പുതുമയുള്ളതായിരുന്നു.

More Stories from this section

family-dental
witywide