
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ ആന്വല്‍ ഗാല ഓക്ക്ബ്രൂക്ക് മരിയറ്റ് ഗ്രാന്റ് ബാള്‍ റൂമില്‍ യു എസ് കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റല്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.
വഷിംഗ്ടണ്‍ ഡി സി, അറ്റ്ലാന്റ എന്നിവിടങ്ങളില്‍ പുതിയ ചാപ്റ്ററുകളും വിവിധ യൂണിവേഴ്സിറ്റികളില്‍ എന്‍ജിനിയേഴ്സ് സ്റ്റുഡന്റ് ചാപ്റ്ററുകളും തുടങങുമെന്നും അറിയിച്ചു.
യു എസ് കോണ്‍ഗ്രസിലെ സയന്‍സ്, സ്പേസ്, ടെക്നോളജി കമ്മിറ്റി അംഗം കൂടിയായ കോണ്‍ഗ്രസ് മാന്‍ ഷോണ്‍ കാസ്റ്റണ്‍ ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷനുമായി ചേര്‍ന്ന് ചില പദ്ധതികള്‍ സയന്‍സ്, ടെക്നോളജി രംഗത്ത് ചെയ്യാന്‍ ശ്രമിക്കുമെന്ന് അറിയിച്ചു.
വിവിധ കമ്പനികളുടെ എക്സിക്യൂട്ടീവുകള്‍, സി ഇ ഒമാര്‍, പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മന്നി ഗാന്ധി, ഡോ. പ്രമോദ് വോഹ്റ, ബ്രിജ് ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ സംഘടനയുടെ പുതിയ പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് മെന്ററിംഗ്, ഫിനാന്‍സിംഗ് തുടങ്ങിയ ഷാര്‍ക് ഇന്‍വെസ്റ്റ് സമ്മേളനം നടത്തി. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 14 കമ്പനികള്‍ പങ്കെടുത്തു. ഫാഷന്‍ ഷോ, ബോല്‍വുഡ് പിന്നണി ഗായിക ഷില്‍പ്പി പോളിന്റെ ഗാനമേള എന്നിവ അരങ്ങേറി.
സെനറ്റര്‍ ലോറ മര്‍ഫി, ഇല്ലിനോയ്സ് സ്റ്റേറ്റ് റപ്രസന്ററ്റീവ് ഹാരി ബെന്റ്‌റണ്‍ എന്നിവര്‍ പുതിയ ലൈഫ് മെമ്പര്‍മാരെ ആദരിക്കുകയും വിവിധ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്തു.









