
യുഎസ്എ ടുഡേ/സഫോള്‍ക്ക് യൂണിവേഴ്സിറ്റി വോട്ടെടുപ്പില്‍ 37% വോട്ട് നേടി 2024ലെ പ്രസിഡന്‍ഷ്യല്‍ നോമിനേഷനുകളില്‍ മുന്‍നിരക്കാരായ ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ ഇരുവരും സമനിലയിലാണ്. അതേസമയം ട്രംപിന്റെ വോട്ടിംഗ് ശതമാനം കുറയാന്‍ കാരണം സ്വതന്ത്ര സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ ആണെന്ന് സര്‍വ്വേ റിസല്‍ട്ട് പറയുന്നു. വോട്ടിംഗില്‍ കെന്നഡി 13% വോട്ടുകള്‍ സ്വന്തമാക്കി.
പ്രോഗസ്സീവ് ആക്ടിവിസ്റ്റായ കേണല്‍ വെസ്റ്റ് നാല് ശതമാനം വോട്ടുകള്‍ സ്വന്തമാക്കി. കേണല്‍ വെസ്റ്റ് പങ്കെടുത്തില്ലായിരുന്നെങ്കില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ബൈഡനെ പിന്തുണക്കുന്നവരുടെ എണ്ണം വര്‍ധിക്കുമായിരുന്നുവെന്ന് പോളിംഗ് സൂചിപ്പിക്കുന്നു. ആര്‍ക്കും കൃത്യമായ ഭൂരിപക്ഷമില്ലാതെയാണ് പോളിംഗ് റിസല്‍ട്ട് ലഭിച്ചിരിക്കുന്നത്. 2020ലെ മത്സരം തന്നെ ആവര്‍ത്തിക്കാനാണ് ഇത്തവണയും സാധ്യതയെന്ന് പോളിംഗ് സൂചിപ്പിക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വോട്ടെടുപ്പിനെ കാര്യമായി തന്നെ സ്വാധീനിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
താന്‍ ജോ ബൈഡന് വോട്ടുചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഒരു മൂന്നാം കക്ഷി ഉണ്ടാവുകയാണെങ്കില്‍ അതൊരു ഉചിതമായ തിരഞ്ഞെടുപ്പ് ആണെന്ന് തോന്നിയാല്‍ താന്‍ അയാള്‍ക്ക് വോട്ട് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് മേരിലാന്‍ഡിലെ മോങ്ക്ടണില്‍ നിന്ന് വിരമിച്ച മെത്തഡിസ്റ്റ് മിനിസ്റ്ററായ 85കാരനായ ഡെമോക്രാറ്റ് അനുഭാവി കാള്‍ ഹിക്കി പറയുന്നു. വിഭജനം അവസാനിപ്പിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.
ടെക്സാസിലെ ബോര്‍ണില്‍ നിന്ന് വിരമിച്ച 64 കാരനായ ഡിസൈറി വിറ്റ്നി പറയുന്നത് 2020-ല്‍ ട്രംപിന് വോട്ട് ചെയ്തെങ്കിലും 2024-ല്‍ കെന്നഡിക്ക് വോട്ടുചെയ്യുന്നത് പരിഗണിക്കുമെന്നാണ്. തുടക്കത്തില്‍ പരിസ്ഥിതി അഭിഭാഷകനെന്ന നിലയില്‍ പ്രശസ്തി നേടിയ കെന്നഡി, വാക്‌സിനേഷനുകളിലും മറ്റ് വിഷയങ്ങളിളുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ക്കെതിരെ പരസ്യമായി വാദിക്കുന്ന വ്യക്തിയായി മാറിയിരുന്നു. ചൊവ്വ മുതല്‍ വെള്ളി വരെ ലാന്‍ഡ്ലൈനിലൂടെയും സെല്‍ഫോണിലൂടെയും രജിസ്റ്റര്‍ ചെയ്ത 1,000 വോട്ടര്‍മാരാണ് പോളിംഗില്‍ പങ്കെടുത്തത്.









