പരാതികള്‍ക്ക് പരിഹാരമില്ല, പിന്നെന്തിന് നവകേരള സദസ്സ്? സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. നവകേരള യാത്രയില്‍ പരാതികള്‍ക്ക് പരിഹാരമില്ലെന്നും പരാതികള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെന്തിനാണ് നവകേരള സദസ്സെന്നും എന്താണ് നവകേരള സദസ്സിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ ചോദിച്ചു. പ്രതിസന്ധി കാലത്തും ധൂര്‍ത്തിന് കുറവില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷനില്ല. എന്നാല്‍ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വര്‍ഷം സേവനം ചെയ്തവര്‍ക്ക് വരെ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പാളയത്തുവച്ച് തനിക്ക്് നേരെയുണ്ടായ എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധത്തിനു പിന്നിലും മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

Also Read