കൊച്ചി: സിഎംആർഎൽ – എക്സാലോജിക്ക് ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സമൻസ് അയച്ച് ഇഡി. ഇന്ന് രാവിലെ അയച്ച സമൻസിൽ ചോദ്യം ചെയ്യലിനായി 23ന് ഹാജരാകാനാണ് നിർദേശം. ഈ മാസം 14നാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. വിജിലൻസ് കേസെടുത്ത് മൂന്നാം ദിവസമാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഴിമതി തടയൽ പ്രകാരമുള്ള വിജിലൻസ് കേസ് എടുത്തതോടെയാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻമന്ത്രിയും എംഎൽഎയുമായ മുഹമ്മദ് റിയാസിനുമെതിരായ കേസുകളിൽ രണ്ട് പ്രത്യേക ഇസിഐആറുകളാണ് ഇഡി രജിസ്റ്റർ ചെയ്തത്. ആദ്യ കേസിൽ പിണറായിയും രണ്ടാം കേസിൽ റിയാസുമാണ് ഒന്നാം പ്രതികൾ. മുഹമ്മദ് റിയാസിനെതിരെയുള്ള കേസ് പ്രത്യേകം അന്വേഷിക്കും. രണ്ട് കേസുകളിലും വീണ പ്രതിയാണ്.
അതേസമയം, സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് കിട്ടിയ 3.28 കോടി പിണറായിക്കുള്ള കൈക്കൂലിയെന്നാണ് ഇഡി കണ്ടെത്തൽ. സിഎംആർഎൽ – എക്സാലോജിക്ക് മാസപ്പടി ഇടപാടിലെ ആദ്യ ഇഡി കേസിനൊപ്പമായിരിക്കും പിണറായിക്കെതിരെയുള്ള പുതിയ കേസിൻ്റെയും അന്വേഷണം.
CMRL–Exalogic deal: ED to question Pinarayi Vijayan; summons issued












