കാലിഫോര്‍ണിയ ബീച്ചില്‍ കൂറ്റന്‍ ഫിന്‍ തിമിംഗലം കരയ്ക്കടിഞ്ഞു

കാലിഫോര്‍ണിയ: പ്രശസ്തമായ കാലിഫോര്‍ണിയ ബീച്ചില്‍ കൂറ്റന്‍ ഫിന്‍ തിമിംഗലം കരയ്ക്കടിഞ്ഞു. സാന്‍ ഡിയാഗോയിലെ പ്രശസ്തമായ ബീച്ചിലാണ് 52 അടിയുള്ള (15.8 മീറ്റര്‍) ഫിന്‍ തിമിംഗലത്തെ കണ്ടെത്തിയത്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷനിലെ (നോവ) വിദഗ്ധര്‍ തിമിംഗലത്തിന്റെ മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്.