ടാക്‌സി ഡ്രൈവര്‍ ലഗേജുമായി കടന്നു, പാസ്‌പോര്‍ട്ടുള്‍പ്പെടെ വിലപിടിപ്പുള്ള രേഖകള്‍ നഷ്ടമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി

വാഷിംഗ്ടണ്‍ : യുഎസിലെ ടാക്‌സി സേവനം ദാതാക്കളായ ലിഫറ്റിന്റെ ഡ്രൈവര്‍ വിദ്യാര്‍ത്ഥിനിയെ റോഡരുകില്‍ ഉപേക്ഷിച്ച് ലഗേജുമായി കടന്നുകളഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ബോസ്റ്റണിലെ റോഡിലാണ് എന്തു ചെയ്യുമെന്നറിയാതെ പെട്ടുപോയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥിനിയും മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജില്‍ താമസക്കാരിയുമായ ശ്രേയ വര്‍മ്മയ്ക്കാണ് ദുരനുഭവമുണ്ടായത്.

ക്യാന്‍സര്‍ ബാധിതനായ അച്ഛനെ കാണാനും കുടുംബത്തോടൊപ്പം ചേരാനുമായി ഇന്ത്യയിലേക്കുള്ള യാത്ര പുറപ്പെട്ട് ഇന്ത്യയിലേക്കുള്ള വിമാനത്തിനായി ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു ശ്രേയ. യാത്ര തുടങ്ങി നിമിഷങ്ങള്‍ക്കകം ഹെഡ് ഫോണ്‍ എടുക്കാന്‍ മറന്നത് ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി താമസസ്ഥലത്തേക്ക് മടങ്ങിപ്പോകണമെന്നും ഹെഡ്‌ഫോണ്‍ എടുക്കാനുണ്ടെന്നും പറഞ്ഞു. വീട്ടിലെത്തി ഹെഡിഫോണ്‍ എടുത്ത് റോഡരുകിലെ ടാക്‌സിയിലേക്ക് എത്തിയപ്പോഴാണ് യാത്ര റദ്ദാക്കി ഡ്രൈവര്‍ പാസ്‌പോര്‍ട്ടും മറ്റ് യാത്രാ രേഖകളുമടക്കം എല്ലാ രേഖകളുമായി കടന്നുകളഞ്ഞെന്ന് പെണ്‍കുട്ടിക്ക് മനസിലായത്.

ഒരാഴ്ച മുമ്പ് നടന്ന ഈ സംഭവം ശ്രേയ തന്റെ ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ചു. ലിഫ്റ്റ് ഉപഭോക്തൃ സേവനവുമായി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമാണ് പോസ്റ്റിട്ടത്. ഇതോടെ സംഭവം വൈറലായി മാറുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ലിഫ്റ്റ് സി.ഇ.ഒ അടക്കം ഡ്രൈവറെ കണ്ടെത്താനും പെണ്‍കുട്ടിയുടെ ലഗേജുകള്‍ വീണ്ടെടുക്കാനും ശ്രമിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide