ഗാസയിലെ ഹമാസ് തുരങ്കത്തിനുള്ളില്‍ 5 ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍

ന്യൂഡല്‍ഹി: ഹമാസ് തടവിലായിരിക്കെ കൊല്ലപ്പെട്ട അഞ്ച് ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. രണ്ടാഴ്ച മുമ്പ് മറ്റൊരു പ്രദേശത്ത് നിന്ന് മറ്റ് രണ്ട് മൃതദേഹങ്ങള്‍ സമാനരീതിയില്‍ കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ച് മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തത്. ഗാസ സിറ്റിയിലെ ഹമാസ് തുരങ്ക ശൃംഖല കാണിക്കുന്ന വീഡിയോയും ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്.

ഐഡിഎഫ് എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ട ബന്ദികളെ ആദരിക്കുന്നത് കാണാം. 205 പേരെയാണ് ഇസ്രയേലില്‍ നിന്നും ഹമാസ് ബന്ദികളാക്കിയത്. ഇവരില്‍ 105 പേരെ ഇതിനോടകം മോചിപ്പിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide