ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കും, പക്ഷേ എങ്ങനെ അവസാനിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല; ആണവായുധം നിർമിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ട്രംപ്

ഇറാനുമായുള്ള യുദ്ധം ഉടൻ തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു എസ് കോൺഗ്രസിലേക്ക് നവംബർ മൂന്നിന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. കൻസാസ് സിറ്റിയിലെ കെ.സി.എം.ഒ റേഡിയോ സ്റ്റേഷന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

എന്നാൽ ഈ സൈനിക സംഘർഷം എങ്ങനെയാണ് അവസാനിക്കുകയെന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകളോ വിശദാംശങ്ങളോ നൽകാൻ അദ്ദേഹം തയ്യാറായില്ല. എങ്ങനെ അവസാനിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. മേഖലയിലെ സംഘർഷങ്ങൾ നീളുന്ന പശ്ചാത്തലത്തിലും നയതന്ത്ര നീക്കങ്ങൾ തുടരുകയാണെന്നാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. പ്രകോപനങ്ങൾ ഉണ്ടായാലും തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെതിരെ നേരിട്ടുള്ള യു.എസ് ആക്രമണം ഉണ്ടാകില്ലെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഉറപ്പാണ് അമേരിക്കയുടെ പ്രധാന ആവശ്യമെന്നും ട്രംപ് ആവർത്തിച്ചു. ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് വാഷിംഗ്ടൺ. അന്താരാഷ്ട്ര തലത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനും കരാറുകൾ നടപ്പിലാക്കുന്നതിനും ഇറാനിന്റെ ഭാഗത്തുനിന്നുള്ള ഈ ഉറപ്പ് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

US-Iran Conflict Will End Soon: Trump Demands Guarantee Against Nuclear Weapons

More Stories from this section

family-dental
witywide