
മിഷിഗൺ: അമേരിക്കയിലെ ജൂതപ്പള്ളിയായ ഡെട്രോയിറ്റ് സിനഗോഗിന്റെ പ്രസിഡണ്ടിനെ വീടിന് പുറത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഡെട്രോയിറ്റിലെ ഐസക് അഗ്രീ ഡൗൺടൗൺ സിനഗോഗിലെ അധ്യക്ഷ സാമന്ത വോൾ (40) ആണ് കൊല്ലപ്പെട്ടത്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രദേശിക നേതാവ് കൂടിയാണ് സാമന്ത വോൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമാന്ത വോളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ദൃക്സാക്ഷികൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സാമന്ത വോളിനെയാണ് കണ്ടത്. വീടിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
“ലഭ്യമായ എല്ലാ വസ്തുതകളും അവലോകനം ചെയ്യുന്നതുവരെ ഒരു നിഗമനത്തിലും എത്തിച്ചേരാതിരിക്കേണ്ടത് പ്രധാനമാണ്,” പൊലീസ് മേധാവി മേധാവി ജെയിംസ് വൈറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഹമാസ് ഭീകരാക്രമണത്തെ തുടർന്ന് അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും ജൂതർക്കെതിരെ തീവ്രവാദികളുടെ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഇതിനിടയിലാണ് സിനഗോഗ് ബോർഡ് പ്രസിഡന്‍റ് സാമന്ത വോളിന്റെയും കൊലപാതകം. അതിനാൽ പ്രസിഡന്റിന്റെ കൊലപാതകത്തിൽ ഭീകര സംഘടനകൾക്ക് ബന്ധമുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.















