ഇതാ മൊജ്തബ ജീവനോടെയുണ്ട്, ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളാൻ പുതിയ വീഡിയോ പുറത്തുവിട്ട് ഇറാൻ, ഇപ്പോഴും സംശയങ്ങൾ ബാക്കി

ടെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവായി പരിഗണിക്കപ്പെടുന്ന മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ തള്ളി ഇറാൻ. അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നതായി കാണിക്കുന്ന തീയതി രേഖപ്പെടുത്താത്ത പുതിയ വീഡിയോ ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘മെഹർ’ പുറത്തുവിട്ടു.

ഖമേനിയുടെ ആരോഗ്യത്തെക്കുറിച്ചും അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചും അന്താരാഷ്ട്ര തലത്തിൽ പരക്കുന്ന ഊഹാപോഹങ്ങൾക്ക് വിരാമമിടുകയാണ് വീഡിയോയിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്. ഇറാൻ്റെ ഇസ്ലാമിക് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രിത മാധ്യമമാണ് മെഹർ ന്യൂസ് ഏജൻസി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖമേനിയുടെ ആരോഗ്യനില മോശമാണെന്ന വാർത്തകൾ ഇസ്രായേലി ചാനൽ 14 പുറത്തുവിട്ടത്. ഖമേനിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇറാൻ്റെ ഭരണനേതൃത്വത്തിൽ വലിയ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും ഇറാനിലെ ആഭ്യന്തര വൃത്തങ്ങളെ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ്റെ ഭരണകൂടവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ജെറുസലേം പോസ്റ്റും’ സമാനമായ വാർത്ത നൽകി.

“ഖമേനിയുടെ മരണവാർത്ത ഏതുസമയത്തും പ്രതീക്ഷിക്കാം” എന്ന തരത്തിലുള്ള ഒരു ഉന്നത സ്രോതസ്സിൻ്റെ പ്രതികരണവും ജെറുസലേം പോസ്റ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടുകൾ ഇറാൻ ജനതയ്ക്കിടയിൽ ആശങ്ക പടർത്തിയ സാഹചര്യത്തിലാണ് ഔദ്യോഗിക മാധ്യമങ്ങൾ വഴിയുള്ള ഇറാൻ്റെ നീക്കം. എന്നാൽ പുറത്തുവന്ന വീഡിയോയിൽ കൃത്യമായ തീയതിയോ സമയമോ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ഈ ദൃശ്യങ്ങൾ എപ്പോൾ ചിത്രീകരിച്ചതാണെന്ന് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

Here Mojtaba is alive, Iran releases new video to dispel speculation about his health

More Stories from this section

family-dental
witywide