കേരളത്തിൽ ബുധനാഴ്ച വരെ മഴ കനക്കും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വരെ മഴ കനക്കുമെന്നാണ് അറിയിപ്പ്. കൂടുതൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏഴു ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെലോ അലേർട്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ഇടുക്കിയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

സെപ്റ്റംബർ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. 48 മണിക്കൂറിനുള്ളിൽ ഇത് ശക്തമായ ന്യൂനമർദമായി മാറാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

More Stories from this section

family-dental
witywide