ഗർഭിണിയായ ഭാര്യയ്ക്ക് വെടിയേറ്റു; ഭർത്താവ് കോട്ടയം സ്വദേശി അമൽ അറസ്റ്റിൽ

ചിക്കാഗോ: ഗർഭിണിയായ ഭാര്യയ്ക്കു വെടിയേറ്റ സംഭവത്തിൽ കോട്ടയം സ്വദേശി അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശി അമൽ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. അമലിൻ്റെ ഭാര്യ മീര (32) വെടിയേറ്റ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം – ലാലി ദമ്പതികളുടെ മകളാണ് മീര. മീരയുടെ വയറ്റിൽ രക്തസ്രാവമുണ്ടെന്നും നില ഗുരുതരമാണെന്നും കോട്ടയത്തുള്ള ബന്ധുക്കൾ അറിയിച്ചു. മീരയ്ക്കും അമലിനും 3 വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്. കുടുംബപ്രശ്നങ്ങളാണ് അക്രമത്തിനു കാരണമെന്ന് കരുതുന്നു. അമലിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇതിലേക്ക് വിരൽചൂണ്ടുന്നുണ്ട്. മീര നഴ്സും അമൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നയാളുമാണ് .

ഫ്ലോറിഡയിൽ ഭാര്യ മെറിൻ ജോയിയെ  കുത്തിവീഴ്ത്തി കാർ കയറ്റി  കൊന്ന  കേസിൽ  ഭർത്താവ് കോട്ടയം ചങ്ങനാശേരി സ്വദേശി ഫിലിപ്പ് മാത്യുവിന് ജീവപര്യന്തം ലഭിച്ചിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു.
kottayam native held in Chicago for shooting pregnant wife

More Stories from this section

family-dental
witywide