ഇറാൻ ആണവ കേന്ദ്രങ്ങൾ ഭൂഗർഭ അറകളിലേക്ക് മാറ്റുന്നു? നെനത്യാഹുവിന് ആശങ്ക; പുതിയ സൈനിക നീക്കത്തിന് ഇസ്രയേലും അമേരിക്കയും ആലോചിക്കുന്നതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ഇറാനെതിരെ ഉടൻ തന്നെ പുതിയൊരു സൈനിക ആക്രമണം നടത്തുന്നതിനെക്കുറിച്ച് ഇസ്രയേലും അമേരിക്കയും ഗൗരവമായി ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ നിർമ്മാണ ശേഷി അതിവേഗം പുനർനിർമ്മിക്കുന്നതും, സൈനിക-ആണവ കേന്ദ്രങ്ങൾ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനായി ഭൂഗർഭ അറകളിലേക്ക് മാറ്റുന്നതുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണകൂടത്തെ ആശങ്കയിലാഴ്ത്തുന്നത്.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വെടിനിർത്തൽ കരാറിലെത്താൻ അമേരിക്കയും ഇറാനും തമ്മിൽ മാസങ്ങളായി നടത്തിവന്ന പരോക്ഷ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുകയും മറ്റ് ആറ് പ്രധാന ഉപാധികൾ അംഗീകരിക്കുകയും ചെയ്യാതെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചയ്ക്ക് പോലും തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ.

ഇറാനുമായി പുതിയൊരു ഘട്ടം യുദ്ധത്തിന് ഇസ്രയേൽ സൈന്യം പൂർണ്ണ സജ്ജമാണെന്നും, ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു ആദ്യ ആക്രമണത്തെയും പ്രതിരോധിക്കാൻ ഏറ്റവും ഉയർന്ന ജാഗ്രതയിലാണ് സൈന്യമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.

അമേരിക്കയുമായി ചേർന്ന് പുതിയൊരു സംയുക്ത സൈനിക നീക്കം നടത്താനാണ് നെതന്യാഹു ഭരണകൂടം താൽപ്പര്യപ്പെടുന്നത്. എന്നാൽ പുതിയ സൈനിക നടപടിക്ക് ഉത്തരവിടാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നുണ്ടോ എന്നും, ഉണ്ടെങ്കിൽ അത് ഏത് തരത്തിലുള്ളതായിരിക്കുമെന്നും ഇപ്പോഴും വ്യക്തമല്ല. ഏകദേശം ഒൻപത് മാസം മുൻപ് ഇറാനിൽ വൻതോതിലുള്ള വ്യോമാക്രമണങ്ങൾ നടത്തിക്കൊണ്ട് സംയുക്തമായി യുദ്ധത്തിന് തുടക്കമിട്ട ട്രംപിനും നെതന്യാഹുവിനും, പുതിയൊരു സംയുക്ത നീക്കത്തിനുള്ള സാധ്യതകൾ മങ്ങുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

More Stories from this section

family-dental
witywide