
തിരുവനന്തപുരം: ഡ്രൈ ഡേ ഒഴിവാക്കേണ്ടതില്ലെന്ന ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിലെ മുഖ്യമന്ത്രിയുടെ നിലപാടിനെക്കുറിച്ചുള്ള വിവാദത്തിൽ മറുപടിയുമായി എക്സൈസ് മന്ത്രി എം ലിജു. ഡ്രൈ ഡേയിൽ മാറ്റം വരുത്തണോ എന്ന കാര്യത്തിൽ മദ്യനയം പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനാൽ ഇപ്പോൾ ഡ്രൈ ഡേയെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബേക്കറികളിൽ 15 ശതമാനം വീര്യമുള്ള മദ്യം വിതരണം ചെയ്യാൻ അനുമതി നൽകിയ വ്യക്തിയാണ് എം ബി രാജേഷെന്നും ലിജു പറഞ്ഞു. രാജേഷിന് മറുപടി നൽകേണ്ട ആവശ്യമില്ല. സബ്ജറ്റ് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്ന് അറിയണമെങ്കിൽ രാജേഷ് യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളോട് ചോദിച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.













