
അമേരിക്കൻ ലിറ്റററി ട്രാൻസലേറ്റേഴ്സ് അസോസിയേഷൻ ( എഎല്‍ടിഎ) ഏര്‍പ്പെടുത്തിയ ദശീയ പരിഭാഷാ പുരസ്കാരത്തിൻ്റെ ഗദ്യവിഭാഗത്തിൻ്റെ ചുരുക്കപ്പട്ടികയില്‍ മലയാളത്തില്‍ നിന്ന് പുസ്തകം. ഷീല ടോമി രചിച്ച വയനാടിൻ്റെ കഥ പറയുന്ന വല്ലി എന്ന നോവലാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്ളത്. അതിൻ്റെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് ജയശ്രീ കളത്തിലാണ്.
തമിഴ് – മലയാളം എഴുത്തുകാരനായ ജയമോഹൻ്റെ ചെറുകഥകളുടെ പരിഭാഷ സ്റ്റോറീസ് ഓഫ് ദ് ട്രൂ.. ആണ് ഇന്ത്യയില്‍ നിന്ന് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു പുസ്തകം. പ്രിയംവദ രാംകുമാറാണ് ഇതിൻ്റെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.
6 പുസ്കങ്ങളുണ്ട് ഷോര്‍ട്ട് ലിസ്റ്റില്‍ . വിയറ്റ്നാം, പോളണ്ട്, ഫ്രാന്‍സ് , ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുസ്തകങ്ങളാണ് മറ്റുള്ളവ. നവംബര്‍ 11 ന് അമേരിക്കയില്‍ നടക്കുന്ന ചടങ്ങില്‍ വിജയിയെ പ്രഖ്യാപിക്കും. 25 വര്‍ഷമായി എഎല്‍ടിഎ പരിഭാഷാ പുരസ്കാരം ഏര്‍പ്പെടുത്തുന്നു. ആദ്യമായാണ് ഒരു മലയാള പുസ്തകം പരിഭാഷ ലിസ്റ്റില്‍ വരുന്നത്.
Malayalam novel Valli shortlisted for ALTA












