
ഗാസയിലെ കൂട്ടക്കുരുതിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് പ്രശസ്ത ഹോളിവുഡ് നടൻ മാർക്ക് റുഫലോ. ഗാസയിലെ സാധാരണക്കാരുടെ മരണങ്ങൾ യാദൃശ്ചികമായി സംഭവിച്ച നാശ നഷ്ടങ്ങളാണെന്ന നെതന്യാഹുവിന്റെ പരാമർശത്തെയാണ് മാർക്ക് റുഫലോ രൂക്ഷമായി വിമർശിച്ചത്. ”മനുഷ്യരോട് അൽപ്പം കരുണ കാട്ടൂ” എന്നും മാർക്ക് നെതന്യാഹുവിനോടാവശ്യപ്പെട്ടു.
ഇസ്രയേൽ റോക്കറ്റുകളാൽ നിഷ്കരുണം ആളുകൾ കൊല്ലപ്പെടുന്നത് യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്ന് റുഫലോ ട്വീറ്റ് ചെയ്തു. ജീവൻ നഷ്ടപ്പെട്ടവർ മനുഷ്യരാണെന്നും, കെട്ടിടങ്ങളോ റോഡുകളോ വസ്തുക്കളോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
No. Sorry. They are not “collateral damage” they are human beings who happen to have been born there and live there and most of those human beings are stuck there. Have some compassion, they are Palestinians not buildings or roads or things, they are human beings and so are the…
— Mark Ruffalo (@MarkRuffalo) November 13, 2023
“ഇല്ല. ക്ഷമിക്കണം. അവർ യാദൃശ്ചികമായി സംഭവിച്ച നാശനഷ്ടങ്ങൾ അല്ല. അവർ അവിടെ ജനിച്ച്, അവിടെ താമസിക്കുന്ന മനുഷ്യരാണ്. ആ മനുഷ്യരിൽ ഭൂരിഭാഗവും അവിടെ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.
“അവർ പലസ്തീനികളാണ്, കെട്ടിടങ്ങളോ റോഡുകളോ വസ്തുക്കളോ അല്ല, അവർ മനുഷ്യരാണ്, അതുപോലെ തന്നെ നിങ്ങൾ നശിപ്പിച്ചേക്കാവുന്ന ബന്ദികളുമാണ്. അവ യാദൃശ്ചികമായ നാശ നഷ്ടങ്ങൾ അല്ല,” താരം പറഞ്ഞു. നെതന്യാഹു മാധ്യമങ്ങളോട് സംസാരിച്ചതിന്റെ ലിങ്കും മാർക്ക് റുഫലോ പങ്ക് വെച്ചിട്ടുണ്ട്.
Mark Ruffalo criticizes Benjamin Netanyahu’s referring to Palestinians as collateral damage















