വാലിബന്റെ ക്രിസ്മസ് സമ്മാനം; അമ്പരപ്പിക്കുന്ന പുത്തൻ പോസ്റ്റർ

മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ക്രിസ്തുമസ് ആശംസ നേർന്നുകൊണ്ടാണ് പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകൾക്ക് നടുവിൽ ഇരിക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രം ഒരുഗ്രൻ വിഷ്വൽ ട്രീറ്റ് ആയിരിക്കും എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ജടാധാരികളായ ഒരുകൂട്ടം സന്യാസിമാരുടെ നടുവില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന പോസ്റ്ററാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്നത്.

2024 ജനുവരി 25 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. നേരത്തെ പുറത്തുവിട്ട ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൈകളില്‍ വടവുമായി അലറി വിളിക്കുന്ന മോഹൻലാലിന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ.

‘നായകൻ’, ‘ആമേൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബെന്റ കഥ ഒരുക്കിയിരിക്കുന്നത്. സോണാലി കുൽക്കർണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

More Stories from this section

family-dental
witywide