ഞാന്‍ കാരണം നിങ്ങള്‍ക്ക് തലകുനിക്കേണ്ടി വരില്ല; അധികാരത്തിന്റെ ഗര്‍വ് ഒരിക്കലും കാണിക്കില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ

അധികാരത്തിന്റെ ഗര്‍വ് ഒരിക്കലും കാണിക്കില്ലെന്നും, തന്റെ പേരില്‍ നാട്ടുകാര്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പറവൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സര്‍ക്കാരിന്റെ ഓരോ നടപടിയും പാവപ്പെട്ടവനെ ചേര്‍ത്ത് പിടിക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാത്സല്യവും സ്‌നേഹവും വാരിക്കോരി തന്ന നിങ്ങളെ മറക്കില്ലെന്ന് പറഞ്ഞ വി ഡി സതീശന്‍, വെല്ലുവിളിയും പ്രതീക്ഷകളും പ്രിയ ജനതയോട് പറഞ്ഞു. വെല്ലുവിളി ആയിട്ടാണ് ധനവകുപ്പ് എടുത്തതെന്നും കേരളത്തെ തുറമുഖം നഗരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാൽ ഉൾപ്പെടെയുള്ള നടന്മാർ എത്തിയാണ് ജില്ലയിലേയ്ക്ക് മടങ്ങിയെത്തിയ വി ഡി സതീശനെ വരവേറ്റത്. മുഖ്യമന്ത്രി എത്തിയതോടെ ആവേശക്കടല്‍ ആയിരുന്നു പറവൂരിൽ. സ്വീകരിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.

കേരളം, മുഖ്യമന്ത്രി വി ഡി സതീശനില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും നിരവധി സാധ്യതകള്‍ അദ്ദേഹത്തിന് മുന്നിലുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. വി ഡി സതീശനില്‍ സത്യസന്ധത, സുതാര്യത എന്നീ ഗുണങ്ങള്‍ പ്രകടമാണെന്നും ഏത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടേ എന്ന് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു. മോഹന്‍ലാലിനെക്കൂടാതെ ശ്രീകുമാരന്‍ തമ്പി, സലിംകുമാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

You won’t have to bow your head because of me; I will never show the pride of power, says Chief Minister VD Satheesan

More Stories from this section

family-dental
witywide