സിനിമാ മേഖലയ്ക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ, സർക്കാരിന് നന്ദി അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും

സംസ്ഥാന ബജറ്റിൽ ചലച്ചിത്ര മേഖലയ്ക്കായി പ്രഖ്യാപിച്ച വിവിധ പദ്ധതികൾക്കും ഇളവുകൾക്കും നന്ദി അറിയിച്ച് മലയാളത്തിന്റെ മുൻനിര നായകന്മാരായ മമ്മൂട്ടിയും മോഹൻലാലും രംഗത്തെത്തി. മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിനോട് നന്ദി രേഖപ്പെടുത്തുന്നതായി മമ്മൂട്ടി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. ബജറ്റിൽ പ്രഖ്യാപിച്ച സിനിമയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും എത്രയും വേഗത്തിൽ പ്രായോഗിക തലത്തിൽ നടപ്പിലാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന ബജറ്റ് പ്രഖ്യാപനം ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് മോഹൻലാൽ പ്രതികരിച്ചു. സിനിമയെ കൈപിടിച്ചുയർത്താൻ കൾച്ചറൽ പാർക്ക് ഉൾപ്പെടെയുള്ള വികസന പദ്ധതികൾ പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികൾ സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീർച്ചയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും സാംസ്കാരിക വകുപ്പുമന്ത്രി പി.സി. വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Mammootty and Mohanlal Express Gratitude to Government for Cinema Sector Initiatives in State Budget

More Stories from this section

family-dental
witywide