ഏഷ്യക്കാരെ ലക്ഷ്യമിട്ട് കവർച്ചാ സംഘം വരുന്നെന്ന മുന്നറിയിപ്പുമായി സ്കോകി പൊലീസ്

ഏഷ്യക്കാരുടെ വ്യാപാര സ്ഥാപനങ്ങളും വീടുകളും ലക്ഷ്യമാക്കി കൊള്ളയും കവർച്ചയും നടത്താൻ ഒരു വലിയ സംഘം പദ്ധതിയിട്ടിട്ടുണ്ടെന്ന മുന്നറിയിപ്പുമായി സ്കോകി പൊലീസ്. നോർത്ത് റിജനൽ മേജർ ക്രൈംസ് ബർഗ്ലറി ടാസ്ക് ഫോഴ്സിനും ഏതാനും രഹസ്യാന്വേഷണ ഏജൻസികൾക്കും കിട്ടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം പുറത്തിറക്കിയത്.

നോർത്ത് ബ്രൂക്, ബഫല്ലോ ഗ്രോവ്, പാലറ്റിൻ, ആർലിങ്ടൺ ഹൈറ്റ്സ്, ഷോംബെർഗ്, സ്കോകി, നൈൽസ്, ഡെസ് പ്ളെയിൻ്സ്, മണ്ടലൈൻ, അറോറ, സ്ട്രീംവുഡ്, ഹോഫ്മാൻ എസ്റ്റേറ്റ്, വെർനോൻ ഹിൽസ്, ഓക് ബ്രൂക്, മോർട്ടൻ ഗ്രോവ് നേപെർവിൽ, എൽഗിൻ, സൌത്ത് എൽഗിൻ, ബാർട് ലെറ്റ്, ഓർലൻ്റ് പാർക്, മോണ്ട്ഗോമറി, വുഡ്റിഡ്ജ്, ഏംഹെസ്റ്റ്, ഏംവുഡ് പാർക് , ഷോർവുഡ്, റൌണ്ട് ലേയ്ക്, കാൻകക്കി, ബോബ്നി, ചാനഹോൺ, സൺ പ്രയറി, എൽക്ഹോൺ, കോകമോ , ലേയ്ക് ജനീവ.. തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ കവർച്ചാ സംഘം സജീവമായിരിക്കുന്നത്. അതിനാൽ തന്നെ ഈ പ്രദേശത്തുള്ളവർ അതീവ ശ്രദ്ധ പുലർത്തണം.

ഏഷ്യക്കാരായ വ്യവസായികളുടേയും വ്യാപാരികളുടേയും വീട്, സ്ഥാപനങ്ങൾ, ഇവർ സഞ്ചരിക്കുന്ന വഴികൾ എല്ലാം ഈ സംഘം മനസ്സിലാക്കി വച്ചിട്ടുണ്ട്. അതിനായി ഇവർ ഓണലൈൻ ഡേറ്റകളും മറ്റ് അത്യാധുനിക സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പലരും ഇവരുടെ നിരീക്ഷണത്തിനു കീഴിലുണ്ട്.

പൊലീസ് നൽകുന്ന നിർദേശം ഇതാണ്

വീട്ടിൽ നിന്നും വ്യപാര സ്ഥാപനത്തിലേക്ക് പോകുന്ന വഴി ശ്രദ്ധയുള്ളവരായിരിക്കണം. എന്നും ഒരേ വഴി തിരഞ്ഞെടുക്കാതിരിക്കുക.

വലിയ തുക വീട്ടിലോ വ്യാപര സ്ഥാപനത്തിലോ സൂക്ഷിക്കാതിരിക്കുക

വിലപിടിപ്പുള്ള വസ്തുക്കളും മറ്റും സൂക്ഷിക്കാൻ, നിലവാരമുള്ള സംവിധാനങ്ങളുണ്ടാക്കുക, നിരീക്ഷണ ക്യാമറ സ്ഥാപിക്കുക, അനാവശ്യമായി വ്യക്തിപരമായ വിവരങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ നൽകാതിരിക്കുക, പരിചയമില്ലാത്ത വ്യക്തികൾ നിങ്ങളുടെ വ്യക്തിവിവരങ്ങളോ ബിസിനസ് സംബന്ധിച്ച വിവരങ്ങളോ അന്വേഷിക്കുന്നുണ്ടെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യുക, നിങ്ങൾ ഓർഡർ ചെയ്യാത്ത ഒരു സാധനവും സ്വീകരിക്കാതിരിക്കുക. ആരെങ്കിലും ഡെലിവെറിയുമായി വരികയാണെങ്കിൽ വന്നവാഹനത്തിന്റെ നമ്പർ മനസ്സിലാക്കി പൊലീസിനെ അറിയിക്കുക. നിങ്ങളുടെ വാഹനത്തെ ആരെങ്കിലും പിന്തുടരുന്നു എന്നു തോന്നിയാൽ ഉടൻ 911 അറിയിക്കുക.

Skokie Police Department Issues Community Alert

More Stories from this section

family-dental
witywide