തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണത്തോടൊപ്പം ടൂത്ത് ബ്രഷും വിഴുങ്ങി; മരണത്തെ മുഖാമുഖം കണ്ട് യുവതി

തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തെടുക്കാൻ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഒടുക്കം ടൂത്ത് ബ്രഷും തൊണ്ടയിൽ കുടുങ്ങി യുവതി. സ്പെയിനിൽ നിന്നുള്ള 21-കാരിയായ ഹെയ്‌സിയ എന്ന യുവതിക്കാണ് അമളി പറ്റിയത്. മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കു ശേഷം, ശസ്ത്രക്രിയയ്ക്ക് പകരം സർജിക്കൽ ട്വൈൻ ഉപയോഗിച്ചാണ് ബ്രഷ് പുറത്തെടുത്തത്.

ടര്‍ക്കിയുടെ കറി കഴിക്കുന്നതിനിടയിലാണ് ഹെയ്‌സിയ എന്ന യുവതിയുടെ തൊണ്ടയില്‍ ഇറച്ചിക്കഷ്ണം കുടുങ്ങിയത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ യുവതി ഒറ്റയ്ക്ക് ഇറച്ചിക്കഷ്ണം പുറത്തെടുക്കാന്‍ ശ്രമിച്ചു. കൈയില്‍ കിട്ടിയ ടൂത്ത് ബ്രഷ് കൊണ്ടാണ് ഹെയ്‌സിയ തൊണ്ടയിലെ ഇറച്ചിക്കഷ്ണം നീക്കം ചെയ്യാന്‍ ശ്രമിച്ചത്. ഇറച്ചിക്കഷ്ണം അയഞ്ഞതിനൊപ്പം കൈയിലെ ടൂത്ത് ബ്രഷും അയഞ്ഞു. കൈവിട്ട് തൊണ്ടയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

“അക്കില്ലസ് ടെൻഡോൺ എന്ന അസുഖം ബാധിച്ച് വീൽചെയറിൽ കഴിയുന്ന എന്റെ അച്ഛന് എന്നെ സഹായിക്കാൻ കഴിഞ്ഞില്ല. അതിനാൽ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഇറച്ചിക്കഷ്ണം നീക്കം ചെയ്യാൻ ഞാൻ തീരുമാനിച്ചു,” ഹെയ്സിയ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ടൂത്ത് ബ്രഷ് തൊണ്ടയിലൂടെ ഇറങ്ങിപ്പോയതോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ തനിക്ക് വേദന അനുഭവപ്പെട്ടില്ലെന്നും എക്‌സ്‌റേ കാണുന്നതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താന്‍ പറഞ്ഞത് പൂര്‍ണമായും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും യുവതി പറയുന്നു. താന്‍ മയക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തൊട്ടടുത്ത ടേബിളില്‍ ബ്രഷ് ഇരിക്കുന്നുണ്ടായിരുന്നെന്നും വീണ്ടും ശ്വസിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഹെയ്‌സിയ വ്യക്തമാക്കി.

More Stories from this section

family-dental
witywide