യൂറോപ്പ് കത്തുന്നു: ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3 ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു

പാരിസ്/മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകളെ അടിയന്തിരമായി വീടുകളിൽ നിന്നും ഒഴിപ്പിച്ചു.

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ജിറോണ്ടെ മേഖലയിൽ നിന്ന് മാത്രം 2,20,000-ത്തോളം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. പ്രശസ്ത നഗരമായ ബോർഡോയ്ക്ക് വെറും 15 കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ തീ പടരുന്നത്. സ്പെയിനിൽ മാഡ്രിഡ്, ആവില, വലൻസിയ തുടങ്ങിയ മേഖലകളിൽ നിന്നായി 1,05,000-ത്തിലധികം ആളുകൾക്ക് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

ഒഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്പോർട്സ് ഹാളുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമാണ് നിലവിൽ കഴിയുന്നത്. വരുന്ന ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

Europe is burning: Wildfires spread across France and Spain; More than 3 lakh people displaced

More Stories from this section

family-dental
witywide