യുഎസ് പ്രസിഡൻ്റ് ജോ ബൈഡന്‍ ഇസ്രയേലിൽ, ഋഷി സുനക് നാളെ എത്തും

ടെൽഅവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയ്ക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിലെത്തി. ടെല്‍ അവീവിനെ വിമാനത്താവളത്തില്‍ നെതന്യാഹു നേരിട്ടെത്തി ബൈഡനെ സ്വീകരിച്ചു. ഗാസയിലെ ആശുപത്രിയില്‍ വ്യോമാക്രമണം നടത്തി കുട്ടികളും രോഗികളുമുള്‍പ്പെടെ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബൈഡന്റെ ഇസ്രയേല്‍ സന്ദര്‍ശനം.

ഗാസയിലെ ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയും ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടക്കാനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്. ഇസ്രായേല്‍ നടത്തിയത് പൊറുക്കാനാവാത്ത ക്രൂരകൃത്യമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. എന്നാൽ ആക്രമണം നടത്തിയത് തങ്ങളല്ല എന്ന നിലപാടിലാണ് ഇസ്രയേൽസാഹചര്യം ഇങ്ങനെയായിരിക്കെ നാളെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നാളെ ഇസ്രയേലിൽ എത്തും.

അതേസമയം,ഇസ്രയേല്‍ – ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഗാസയിലെ സാഹചര്യം നിയന്ത്രണാതീതമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ തലവന്‍ ടെഡ്രോസ് അധാനോം ഗബ്രിയേസസ്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും കാരണക്കാരെ കണ്ടെത്തണമെന്നും ലോകനേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ആശുപത്രി ആക്രമണത്തില്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് ജെർമന്‍ ചാന്‍സലർ ഒലാഫ് ഷോള്‍സ് ആവശ്യപ്പെട്ടു.

ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. സാധാരണക്കാരാണ് കൊല്ലപ്പെട്ടതും പരുക്കേറ്റതും. ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഒലാഫ് കൂട്ടിച്ചെർത്തു.

US President Joe Biden reached Israel

More Stories from this section

family-dental
witywide