വിശ്വസുന്ദരി കിരീടം ചൂടി ഷീനിസ് പലാസിയോസ്; ഓസ്‌ട്രേലിയൻ സുന്ദരി മൊറായ വിൽസൺ റണ്ണറപ്പ്

സാൽവദോർ: 2023ലെ വിശ്വസുന്ദരി കിരീടം നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ് സ്വന്തമാക്കി. സാൽവദോറിൽ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ 84 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് സെൻട്രൽ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് വിജയിയായത്.

2022ലെ വിശ്വസുന്ദരി അമേരിക്കയുടെ ബോണി ഗബ്രിയേൽ ഷീനിസിന് കിരീടമണിയിച്ചു. ഓസ്‌ട്രേലിയയുടെ മൊറായ വിൽസൺ രണ്ടാംസ്ഥാനവും തായ്‌ലന്റിന്റെ അന്റോണിയ പൊർസിൽഡ് മൂന്നാംസ്ഥാനവും നേടി.

23കാരിയായ ഷീനിസ് അവതാരകയും മോഡലുമാണ്. മിസ് യൂണിവേഴ്‌സ് കിരീടം കരസ്ഥമാക്കുന്ന ആദ്യത്തെ നിക്കരാഗ്വക്കാരിയുമാണ് ഷീനിസ്. ആഗോള മത്സരത്തിൽ പങ്കെടുക്കുകയെന്ന ബാല്യകാല സ്വപ്നമാണ് പൂവണിഞ്ഞതെന്ന് ഷീനിസ് ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.

2016 മുതൽ വിവിധ മത്സരങ്ങളിൽ വിജയിയായിട്ടുള്ള ഷീനിസ്, 2016 നിക്കാരഗ്വ മിസ് ടീൻ, മിസ് വേൾഡ് നിക്കാരഗ്വ 2020 എന്നീ പട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. കൂടാതെ, ഷീനിസ് മിസ് വേൾഡ് 2021ലെ ആദ്യ നാൽപ്പതിലും ഇടംനേടി. കമ്മ്യൂണിക്കേഷനിൽ ബിരുദമുള്ള ഷീനിസ് മാനസികാരോഗ്യ പ്രവർത്തനങ്ങളിലാണ് സജീവം.

More Stories from this section

family-dental
witywide