
മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം ചൂടി ഗുജറാത്തി സുന്ദരി റിയ സിന്‍ഹ. രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന ഫൈനലിലാണ് 19 കാരി സ്വപ്‌ന നേട്ടത്തിലേക്ക് നടന്നടുത്തത്. 2015ലെ മിസ് യൂണിവേഴ്സ് ആയ ഉര്‍വശി റൗട്ടേലയാണ് റിയയെ കിരീടം അണിയിച്ചത്.
ഇതോടെ, വരാനിരിക്കുന്ന ആഗോള മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ റിയ സിന്‍ഹ ഇന്ത്യയെ പ്രതിനിധീകരിക്കും. വിജയ കിരീടം ചൂടിയതോടെ നന്ദിയും സന്തോഷവും പ്രകടിപ്പിച്ച റിയ, തന്നെ ഈ നാഴികക്കല്ലിലെത്തിച്ചത് അര്‍പ്പണബോധവും പ്രയത്‌നവുമാണെന്നും മുന്‍ മിസി യൂണിവേഴ്‌സായവരില്‍ നിന്നും താന്‍ പ്രചോദനം ഉള്‍ക്കൊണ്ടുവെന്നും വ്യക്തമാക്കി.
നടിയും മോഡലുമായ ഉര്‍വശി റൗട്ടേല, മിസ് യൂണിവേഴ്സ് ഇന്ത്യ ഡയറക്ടര്‍ നിഖില്‍ ആനന്ദ്, വിയറ്റ്നാം താരം നൂയെന്‍ ക്യുന്‍ഹ്, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റിയാന്‍ ഫെര്‍ണാണ്ടസ്, സംരഭകന്‍ രാജീവ് ശ്രീവാസ്തവ എന്നിവരടങ്ങുന്ന വിധികര്‍ത്താക്കളാണ് വിജയികളെ തെരഞ്ഞെടുത്തത്.












