ജൈന മത ആചാര്യൻ ലോകേഷ് മുനിക്ക് യുഎസ് പുരസ്കാരം

ജൈന മത ആചാര്യൻ ലോകേഷ് മുനിക്ക് യുഎസ് പ്രസിഡൻ്റിൻ്റെ ഗോൾഡ് വൊളൻ്റിയർ സർവീസ് പുരസ്കാരം ലഭിച്ചു. പൊതു നന്മയ്ക്കും മാനവികതയ്ക്കുമുള്ള സംഭാവനകൾ പരിഗണിച്ചാണിത്. യുഎസ് ക്യാപിറ്റോളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധി സഭാംഗം ബ്രാഡ് ഷെർമാൻ പുരസ്കാരം സമ്മാനിച്ചു.

“പൊതുജനനന്മയ്‌ക്കുള്ള നിങ്ങളുടെ സംഭാവനകളെ ഞാൻ അഭിനന്ദിക്കുന്നു, ഈ മഹത്തായ രാഷ്ട്രത്തിനും മാനവികതയ്ക്കും വേണ്ടി നിങ്ങൾ ചെയ്യുന്ന സേവനത്തിന് നിങ്ങളെ അഭിനന്ദിക്കുന്നു. നിങ്ങളുടെ സമയവും അഭിനിവേശവും പങ്കിടുന്നതിലൂടെ, ഞങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്താൻ നിങ്ങൾ സഹായിക്കുന്നു. പ്രത്യാശയും വെളിച്ചവും സ്നേഹവും വിളിച്ചോതുന്ന ഒരു നിമിഷത്തിലാണ് നാം ജീവിക്കുന്നത്. ” യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പിട്ട സൈറ്റേഷനിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്.
ജൈനമത തത്വത്തിൻ്റെയും അതിൻ്റെ സ്ഥാപകനായ മഹാവീരൻ്റെയും സമ്പന്നമായ ഇന്ത്യൻ സംസ്‌കാരത്തിൻ്റെയും ആദരമാണ് തനിക്ക് സമ്മാനിച്ച പുരസ്‌കാരമെന്ന് ലോകേഷ് മുനി പറഞ്ഞു.
അമേരിക്കൻ ജനാധിപത്യത്തിൻ്റെ ക്ഷേത്രമായ യുഎസ് ക്യാപിറ്റോളിനു മുകളിൽ പറത്തിയ ഒരു യുഎസ് പതാക ഷെർമാൻ ജൈന ആത്മീയ നേതാവിന് സമ്മാനിച്ചു.

Golden Volunteer Service Award For Lokesh Muni

More Stories from this section

family-dental
witywide