മിഡിൽ ഈസ്റ്റിൽ സമാധാന നീക്കം; ഇറാൻ-ഒമാൻ ചർച്ചകൾ ലക്ഷ്യത്തിലേക്ക്, ഹോർമുസ് കടലിടുക്ക് കരാർ ഉടനെന്ന് ട്രംപ്

വാഷിംഗ്ടൺ: ഒമാനും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതുമായി ബന്ധപ്പെട്ട കരാർ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഉണ്ടായേക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്. നിർണായകമായ ഈ ജലപാത വീണ്ടും തുറക്കുന്നതിലൂടെ യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ സഹായിച്ചേക്കും.

ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ബുധനാഴ്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന ആക്സിയോസ് വാർത്താ സൈറ്റിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് കാലിഫോർണിയയിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ട്രംപ് ഇക്കാര്യം പ്രതികരിച്ചത്. “അത് സംഭവിക്കാം. നാളെയോ അല്ലെങ്കിൽ അതിനടുത്ത ദിവസമോ. വലിയ രീതിയിലുള്ള പുരോഗതി ചർച്ചകളിൽ ഉണ്ടായിട്ടുണ്ട്.”– ട്രംപ് പറഞ്ഞത് ഇങ്ങനെ.

ഇറാനും ഒമാനും തമ്മിൽ ഉരുത്തിരിയുന്ന കരാർ പ്രകാരം, കപ്പലുകൾക്ക് ഇറാൻ്റെ നിയന്ത്രണത്തിലുള്ള റൂട്ടിലൂടെ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കാം. ഒമാൻ്റെ നിയന്ത്രണത്തിലുള്ള റൂട്ടിലൂടെ പുറത്തേക്ക് കടക്കാനും സാധിക്കും. സുരക്ഷ നൽകുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി കപ്പലുകളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ചർച്ചകളിൽ ധാരണയായിട്ടുണ്ടെന്ന് മേഖലയിലെ രണ്ട് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് വെളിപ്പെടുത്തി.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുന്നതിന് മുൻപ് ഹോർമുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാതയായിരുന്നു. അതിനാൽ കടലിടുക്കിൻ്റെ പൂർണ്ണ നിയന്ത്രണം ഇറാന് നൽകുന്ന ഒരു കരാറിനോടും ട്രംപ് ഭരണകൂടം യോജിക്കുന്നില്ല.

കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ടോൾ (ഫീസ്) ഈടാക്കുന്നതിനെ ട്രംപ് ശക്തമായി എതിർത്തു. “അവരെക്കൊണ്ട് ടോൾ ഈടാക്കാൻ ഞാൻ അനുവദിക്കില്ല. ഇനി ആരെങ്കിലും ടോൾ ഈടാക്കാൻ തുടങ്ങിയാൽ, നമ്മളും ഈടാക്കും.” തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Middle East peace move; Iran-Oman talks nearing goal, Trump says Strait of Hormuz deal imminent

More Stories from this section

family-dental
witywide