ഡാലസിലെ പാർക്കിങ് ലോട്ടിൽ വെടിവെപ്പ്; 18 വയസ്സുള്ള രണ്ട് പേർ കൊല്ലപ്പെട്ടു

ഡാലസ്: വെള്ളിയാഴ്ച രാത്രി ഡാലസിൽ വെടിയേറ്റ് രണ്ട് കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. ഡിക്സൺ അവന്യൂവിലെ 3800 ബ്ലോക്കിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ വെള്ളിയാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് സംഭവം നടന്നത്.

ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയപ്പോൾ, 18 വയസ്സുള്ള കാംറൻ സ്റ്റേസിയെ ഒരു വാഹനത്തിന് പുറത്ത് നിലത്തും 18 വയസ്സുള്ള കമാരി സ്മിത്ത്-കാപ്‌സിനെ ഡ്രൈവർ സീറ്റിലും കണ്ടെത്തി. രണ്ടുപേരും വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

അങ്കിൾ ലീ മാർക്കറ്റിൻ്റെ പാർക്കിംഗ് സ്ഥലത്ത് വാഹനത്തിനുള്ളിൽ വെച്ച് കൗമാരക്കാർ വെടിയേറ്റ് മരിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും പ്രതികളെന്നു സംശയിക്കുന്നവർ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.

രാത്രി 9 മണിക്ക് ശേഷം വെടിയൊച്ച കേട്ടതായി ഡിക്സൺ ഗ്രോസറിയിലെ സ്റ്റോർ ക്ലർക്ക് ബ്ലാങ്ക എസ്പിനോസ പറഞ്ഞു.