ബ്രസീലില്‍ ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേര്‍ മരിച്ചു

ബ്രസീല്‍: ബ്രസീലിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബഹിയയില്‍ തീരദേശ യാത്രയിലുള്ള വിനോദസഞ്ചാരികളുമായി പോയ മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉള്‍നാടന്‍ ബഹിയയിലെ നോവ ഫാത്തിമയ്ക്കും ഗാവിയാവോ നഗരങ്ങള്‍ക്കും ഇടയിലുള്ള ഫെഡറല്‍ റോഡില്‍ രാത്രിയിലാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും മിനിബസിലുള്ളവരായിരുന്നു. അപകടകാരണം അന്വേഷണത്തിലാണെന്ന് ബഹിയ സിവില്‍ പോലീസ് പറഞ്ഞു.

Also Read

More Stories from this section

family-dental
witywide